2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത് 46 പേര്‍ക്ക്

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 46 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ആശുപത്രിയില്‍ അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 806 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2707, തൃശൂര്‍ 2472, കോഴിക്കോട് 2233, എറണാകുളം 1956, പാലക്കാട് 1097, കൊല്ലം 1454, തിരുവനന്തപുരം 1032, കണ്ണൂര്‍ 884, ആലപ്പുഴ 984, കോട്ടയം 737, കാസര്‍ഗോഡ് 652, വയനാട് 518, പത്തനംതിട്ട 472, ഇടുക്കി 340 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ 13 വീതം, കാസര്‍ഗോഡ് 9, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha




















