Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി ജെ പിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന് 43 കോടിയുടെ ഹവാല പണം കേരളത്തിലെത്തിയ വിവരം തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കാന്‍ കേരള പോലീസ് തീരുമാനിച്ചതോടെ സി പി എമ്മിന്റെ അണിയറ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നു... ഇനി സത്യങ്ങളെല്ലാം കേരളമറിയും

25 JULY 2021 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ബി ജെ പിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന് 43 കോടിയുടെ ഹവാല പണം കേരളത്തിലെത്തിയ വിവരം തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കാന്‍ കേരള പോലീസ് തീരുമാനിച്ചതോടെ സി പി എമ്മിന്റെ അണിയറ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങി.

കേരള പോലീസിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആദായനികുതി, സിബിഐ അടക്കം സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി.

 

106 സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായുള്ള ഞെട്ടിക്കുന്ന വിവരമാണ് സുരേന്ദ്രന്‍ പുറത്തുവിട്ടത്. എ വിജയരാഘവനും എസി മൊയ്തീനും തട്ടിപ്പില്‍ പങ്കുണ്ടെന്ന് പറയാന്‍ സുരേന്ദ്രന്‍ മറന്നില്ല.

വിജയരാഘവന്റെ ഭാര്യ പ്രൊഫസര്‍ ബിന്ദു മത്സരിച്ച മണ്ഡലത്തില്‍ തട്ടിപ്പ് പണം ഉപയോഗിച്ചെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. െ്രെകംബ്രാഞ്ച് അന്വേഷണം സിപിഎം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപി പരാതി നല്‍കുമെന്നും കെ സുരന്ദ്രന്‍ പറഞ്ഞു.

 



ശരിക്കും ഇരിക്കപ്പൊറുതിയില്ലാതായത് തെരഞ്ഞടുപ്പ് കമ്മീഷനാണ്. സി പി എമ്മും ബി ജെ പിയും മത്സരിച്ചാണ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കുന്നത്.

എ . വിജയരാഘവന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. കൊടകര കുഴല്‍പ്പണക്കേസില്‍ കുടുങ്ങിയ ബിജെപി കരുവന്നൂര്‍ ബാങ്കില്‍ നിന്നും തട്ടിച്ച പണം സിപിഎം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്ന ആക്ഷേപവും ബിജെപി ഉയര്‍ത്തുന്നുണ്ട്. 80% ല്‍ അധികം രൂപ സഹകരണ ബാങ്കിലുള്ളവര്‍ തട്ടിയെടുത്തു. സിപിഎം നേതാക്കളാണ് പണം തട്ടിയെടുത്തത്. ഉന്നത സിപിഎം നേതാക്കളാണ് ഈ തട്ടിപ്പിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്താണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.



യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ കള്ളപ്പണമാണ് സഹകരണ ബാങ്കുകളില്‍ സൂക്ഷിക്കുന്നതെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തെരെഞ്ഞെടുപ്പില്‍ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും കള്ളപ്പണം ഉപയോഗിക്കാറുണ്ട്. എന്നാല്‍ അക്കാര്യം ആരും സമ്മതിക്കാറില്ലെന്ന് മാത്രം.

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടയിലാണ് സുരേന്ദ്രന്‍ സി പി എമ്മിനെതിരെ രംഗത്തെത്തിയത്. കൊടകരയിലെ ഹവാല ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ വിവിധ ഏജന്‍സികള്‍ക്ക് ഉടന്‍ നല്‍കാനാണ് പോലീസിന്റെ തീരുമാനം. കളളപ്പണ ഇടപാടന്വേഷിക്കേണ്ടത് കേന്ദ്ര ഏജന്‍സിയായതിനാലാണ് സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നത്. കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

 


നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പിക്ക് വേണ്ടി കേരളത്തിലേക്ക് 43 കോടി രൂപ ഹവാല ഇടപാടിലൂടെ വന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള കത്തിന്റെ കരട് തയ്യാറായി കഴിഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെടും. മാര്‍ച്ച് 16 മുതല്‍ 9 തവണയായി 43 കോടിയാണ് ബിജെപിക്ക് വേണ്ടി കേരളത്തിലേക്ക് കൊണ്ടുവന്നത്. കാസര്‍കോ!ഡ്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്കാണ് പണമെത്തിയത്. 7 തവണ ഹവാല ഇടപാടുവഴിയാണ് കോഴിക്കോട് പണമെത്തിച്ചത്. രണ്ടുതവണ നേരിട്ടും കൊണ്ടുവന്നു.

 



അതേ സമയം കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകനും ഉള്‍പ്പെടെ 19 ബിജെപി നേതാക്കളെ സാക്ഷികളാക്കിയാണ് കുറ്റപത്രം. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്.

ബിജെപി കൊണ്ടുവന്ന കള്ള പണം മുമ്പും കവര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവര്‍ച്ച. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. മാര്‍ച്ച് ആറിനായിരുന്നു ഈ കവര്‍ച്ച. നാല് കോടി നാല്‍പ്പത് ലക്ഷം രൂപയാണ് അന്ന് കവര്‍ന്നത്. കൊടകരക്കേസിലെ സാക്ഷിയും പ്രധാനപരാതിക്കാരനുമായ ധര്‍മരാജന്റെ അടുത്ത ബന്ധുവിനായിരുന്നു പണം കൊണ്ടുവരാനുള്ള ചുമതലയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

 



കെ.സുരേന്ദ്രനെതിരായ ഇടതു സര്‍ക്കാരിന്റെ കളി തീക്കളിയാവാനാണ് സാധ്യത. കാരണം സി പി എമ്മിന്റെ കളികളെല്ലാം സുരേന്ദ്രനറിയാം.

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (7 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (23 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

Malayali Vartha Recommends