Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മറ്റൊരാളുമായി അവൾ അടുത്തത് എനിക്ക് സഹിക്കാനായില്ല... ഞാൻ കൊന്നൂ! ഏഴും ഒമ്പതും മാസമുള്ള കുട്ടികളെ കുടുംബവീട്ടിലേയ്ക്ക് മാറ്റി ഹരികൃഷ്ണയെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു; മറ്റൊരു യുവാവുമായുള്ള ബന്ധം എതിർത്തതിന് പിന്നാലെ മുഖത്തടിച്ചു: തലയടിച്ച് വീണ ഹരികൃഷ്ണയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കി! മഴ ചതിച്ചതോടെ സംഭവിച്ചത് അന്വേഷണസംഘത്തിന് മുമ്പിൽ വെളിപ്പെടുത്തി പ്രതി

25 JULY 2021 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയെ ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അന്വേഷണസംഘത്തിന് മുമ്പിൽ വെളിപ്പെടുത്തി പിടിയിലായ പ്രതിയും സഹോദരീഭർത്താവുമായ കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ ഉണ്ണിയെന്ന രതീഷ്. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേർത്തല തങ്കി കവലയിൽ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നുവെന്ന് പോലീസിന് മുന്നിൽ പ്രതി സമ്മതിച്ചു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല. ഏഴും ഒൻപതും മാസം പ്രായമുള്ള മക്കളെ രതീഷ് അപ്പോഴേക്കും കുടുംബ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വീട്ടിലെത്തിയ ഹരികൃഷ്ണയും രതീഷും തമ്മിൽ വഴക്കുണ്ടായി. മറ്റൊരു യുവാവുമായുള്ള ഹരികൃഷ്ണയുടെ ബന്ധമായിരുന്നു കാരണം. മുഖത്ത് അടിയേറ്റ ഹരികൃഷ്‌ണ തലയടിച്ചു വീണു. പിന്നീട് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്‌തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയശേഷം രതീഷ് മുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടു മണിക്കുശേഷമായിരുന്നു കൊലപാതകം. ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ രതീഷ് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ പിട‌ിയിലാവുകയായിരുന്നു. കടക്കരപ്പള്ളി പഞ്ചായത്ത്‌ പത്താം വാര്‍ഡില്‍ തളിശേരിതറ ഉല്ലാസ്‌-സുവര്‍ണ ദമ്പതികളുടെ മകള്‍ ഹരികൃഷ്‌ണയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

അവിവാഹിതയായ ഹരികൃഷ്‌ണ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട്‌ 6.45-നു ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ്‌. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ്‌ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. രാത്രി വൈകിയിട്ടും യുവതി സ്വന്തം വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം നടത്തി. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായ വിവരമാണ്‌ നല്‍കിയതെന്നാണ്‌ സൂചന. ഇതിനിടെ, യുവതിയെ കാണാതായതായി പുലര്‍ച്ചെ ബന്ധുക്കള്‍ പട്ടണക്കാട്‌ പോലീസിനു പരാതി നല്‍കി.

അടച്ചിട്ടിരുന്ന രതീഷിന്റെ വീട്‌ പോലീസ്‌ എത്തി തുറന്നു പരിശോധിച്ചപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലായിരുന്നു മൃതദേഹം. ചുണ്ടില്‍ ചെറിയമുറിവുണ്ടായിരുന്നു. ചെരുപ്പു ധരിച്ചനിലയിലുള്ള മൃതദേഹത്തിന്റെ വസ്‌ത്രത്തിലും ശരീരഭാഗങ്ങളിലും മണല്‍ പറ്റിയിരുന്നു. ഇന്നലെ വൈകിട്ട്‌ ഏഴിന്‌ പള്ളിപ്പുറത്തെ ബന്ധുവീട്ടില്‍ നിന്നാണ്‌ രതീഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പ്രതി കുറ്റം സമ്മതിച്ചത്.

ജോലി കഴിഞ്ഞ് ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്‌ണയെ പലപ്പോഴും രതീഷായിരുന്നു സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്‌. രതീഷിന്റെ വീട്ടില്‍ നിന്ന്‌ ഒരു കിലോമീറ്ററോളം അകലെയാണ്‌ ഹരികൃഷ്‌ണയുടെ വീട്‌. രതീഷ്‌ ഒളിവില്‍പോയെന്ന് മനസിലാക്കിയതോടെ ഫോണും വാഹനവും പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പിടികൂടിയത്‌. യുവതി യുവാവിനൊപ്പം നില്‍ക്കുന്ന സി.സി. ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. നഴ്‌സ്‌ ഹരികൃഷ്‌ണ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ്‌ രതീഷിനെ സംശയനിഴലിലാക്കിയത്‌ ഫോണ്‍ സന്ദേശമായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്‌ണ വെള്ളിയാഴ്‌ച വൈകിട്ട്‌ ജോലി കഴിഞ്ഞിറങ്ങാന്‍ വൈകുമെന്ന്‌ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. ഇതിനിടെ, രതീഷിനെ ഫോണില്‍ വിളിച്ചെങ്കിലും ഇന്ന്‌ ഹരികൃഷ്‌ണ വരില്ലെന്നും ശനിയാഴ്‌ചയും കോവിഡ്‌ ഡ്യൂട്ടി ഉള്ളതിനാല്‍ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുമെന്ന്‌ പറഞ്ഞതായുമാണ്‌ മറുപടി ലഭിച്ചത്‌. പിന്നീട്‌ രതീഷിനെയും ഫോണില്‍ കിട്ടാതായി.

വീട്ടുകാര്‍ സഹപ്രവര്‍ത്തകരെ വിളിച്ചു തിരക്കിയപ്പോഴാണ്‌ ഹരികൃഷ്‌ണ 6.45 ന്‌ ജോലി കഴിഞ്ഞിറങ്ങിയതായി അറിഞ്ഞത്‌. വീട്ടില്‍നിന്ന്‌ സൈക്കിളില്‍ തങ്കി കവലയിലെത്തി അവിടെനിന്ന്‌ ബസിലാണ്‌ ജോലിക്കു പോയിരുന്നത്‌. ജോലി കഴിഞ്ഞ്‌ തിരികെയെത്താന്‍ വൈകുന്ന ദിവസങ്ങളില്‍ രതീഷാണ്‌ ഹരികൃഷ്‌ണയെ വീട്ടില്‍ എത്തിച്ചിരുന്നത്‌. വെള്ളിയാഴ്‌ച സൈക്കിളിലാണ്‌ ഹരികൃഷ്‌ണ ജോലിക്കു പോയത്‌. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്ന യുവതി ഒരാഴ്‌ച മുമ്പാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറിയത്‌. ഹരികൃഷ്‌ണയെ കാണാതായതിനെത്തുടര്‍ന്ന്‌ രതീഷിന്റെ വീട്ടില്‍ ആദ്യം ബന്ധുക്കള്‍ അന്വേഷിച്ച്‌ എത്തിയെങ്കിലും ആരും അകത്തുള്ളതായി സൂചന ലഭിച്ചില്ല. തുടര്‍ന്ന്‌ പോലീസ്‌ എത്തിയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (9 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (42 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (50 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

Malayali Vartha Recommends