Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാരമ്പര്യം അവിടന്നുമാത്രം.... സീതാറാം യെച്ചൂരിക്കെതിരെ ആഞ്ഞടിച്ച് വി മുരളീധരന്‍; യെച്ചൂരി പറഞ്ഞത് കേരളത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാവണം; ബാങ്കുകള്‍ കൊള്ളയടിക്കുന്ന പാരമ്പര്യം സിപിഎമ്മിന്റേതാണെന്ന് വി മുരളീധരന്‍

25 JULY 2021 09:33 AM IST
മലയാളി വാര്‍ത്ത

പാരമ്പര്യം അവിടന്നുമാത്രം.... സീതാറാം യെച്ചൂരിക്കെതിരെ ആഞ്ഞടിച്ച് വി മുരളീധരന്‍; യെച്ചൂരി പറഞ്ഞത് കേരളത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാവണം; ബാങ്കുകള്‍ കൊള്ളയടിക്കുന്ന പാരമ്പര്യം സിപിഎമ്മിന്റേതാണെന്ന് വി മുരളീധരന്‍

സഹകരണ മേഖലയെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഘട്ടം വന്നതോടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. അതിനിടെ കോടതി അതിന് തടയിട്ടു. പിന്നാലെ വന്ന കരുവന്നൂര്‍ സഹകരണ നിക്ഷേപ തട്ടിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.



കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണബാങ്കുകളും ഭരിക്കുന്ന സി.പി.എം, നിക്ഷേപകരുടെ പണം നേതാക്കളുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുകയാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസമാണ് കമ്മ്യൂണിസ്റ്റുകള്‍ തകര്‍ത്തത്.

കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണത്തിന്റെ ലക്ഷ്യം 'ബാങ്കു കൊള്ള'യാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞത് കേരളത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാവണം. ഇഷ്ടക്കാര്‍ക്ക് വന്‍തോതില്‍ വായ്പ്പ അനുവദിച്ച് ബാങ്കുകള്‍ കൊള്ളയടിക്കുന്ന പാരമ്പര്യം ബി.ജെ.പിയുടേതല്ല, സി.പി.എമ്മിന്റെതാണെന്ന് അദ്ദേഹത്തിന് അറിയാത്തതല്ല. കരുവന്നൂരില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം കള്ളം വെളുപ്പിക്കാനാണെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.



കള്ളനെ കാവലേല്‍പ്പിച്ചു എന്ന ചൊല്ല് അന്വര്‍ഥമാക്കിയിരിക്കുന്നു സിപിഎം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും ഭരിക്കുന്ന സിപിഎം, നിക്ഷേപകരുടെ പണം നേതാക്കളുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുകയാണ്.

വന്‍കിടക്കാരല്ല, അന്നന്നത്തെ അധ്വാനത്തിലൂടെ സമ്പാദിച്ച പണമാണ് പാവപ്പെട്ട മനുഷ്യര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിശ്വസിച്ച് നിക്ഷേപിച്ചത്. ഇങ്ങനെ വിശ്വസിച്ച തൊഴിലാളികളടക്കമുള്ളവരുടെ പേരിലാണ് സഖാക്കള്‍ വ്യാജവായ്പ്പയെടുത്തത്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസമാണ് കമ്മ്യൂണിസ്റ്റുകള്‍ തകര്‍ത്തത്.  

കരുവന്നൂരില്‍ ഔദ്യോഗിക കണക്കനുസരിച്ച് 100 കോടിയുടെയും മാധ്യമ റിപ്പോര്‍ട്ടനുസരിച്ച് 300 കോടിയുടെയും തട്ടിപ്പാണ് നടന്നത്. കരുവന്നൂരിലെ തട്ടിപ്പ് ആറു വര്‍ഷമായി ഒളിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. കേന്ദ്ര സഹകരണ മന്ത്രാലയ രൂപീകരണത്തിന്റെ ലക്ഷ്യം 'ബാങ്കു കൊള്ള'യാണെന്ന് സീതാറാം യച്ചൂരി പറഞ്ഞത് കേരളത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാവണം..!

ആയിരം കോടിയിലേറെ ആസ്ഥിയുള്ള ബാങ്കുകളില്‍ അഞ്ഞൂറു രൂപ തികച്ചെടുക്കാനുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നേതാക്കളുടെയും ബെനാമികളുടെയും കള്ളപ്പണവും നിക്ഷേപ, വായ്പ്പാ തട്ടിപ്പും പിടിക്കപ്പെടുമോയെന്ന ഭയമാണ് കേന്ദ്രത്തിനെതിരായ നീക്കത്തിന് പിന്നില്‍. ഇഷ്ടക്കാര്‍ക്ക് വന്‍തോതില്‍ വായ്പ്പ അനുവദിച്ച് ബാങ്കുകള്‍ കൊള്ളയടിക്കുന്ന പാരമ്പര്യം ബിജെപിയുടേതല്ല, സിപിഎമ്മിന്റെതാണെന്ന് സഖാവ് യച്ചൂരിക്ക് അറിയാത്തതല്ല. കരുവന്നൂരില്‍ പ്രഖ്യാപിച്ച െ്രെകംബ്രാഞ്ച് അന്വേഷണം കള്ളം വെളുപ്പിക്കാനാണ്. മടിയില്‍ കനമില്ലെങ്കില്‍ നിക്ഷേപകര്‍ക്കും നാട്ടുകാര്‍ക്കും വിശ്വാസമുള്ള ഏജന്‍സിയെ അന്വേഷണമേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.  

എന്തായാലും വി. മുരളീധരന്റെ ഫേസ് ബുക്ക് പോസ്റ്റ് വന്നതോടെ രാഷ്ട്രീയമായി ഇതിനെ നേരിടാനുള്ള ഒരുക്കത്തിലാണ് സിപിഎമ്മും. ഒരിടവേളയ്ക്ക് ശേഷം സഹകരണ മേഖല വീണ്ടും ചര്‍ച്ചയിലാകുകയാണ്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (12 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (16 minutes ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (18 minutes ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (23 minutes ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (27 minutes ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (31 minutes ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (54 minutes ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (1 hour ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (1 hour ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (1 hour ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (1 hour ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (1 hour ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (1 hour ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (1 hour ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 hour ago)

Malayali Vartha Recommends