കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷം; 45 വയസിന് മുകളില്‍ പ്രായമുള്ള വയോധികരുള്‍പ്പടെ 28 ലക്ഷത്തിലധികം പേര്‍ ഇനിയും ആദ്യഡോസ് വാക്സീന്‍ പോലും കിട്ടാത്തവർ, കേന്ദ്രം തന്ന വാക്‌സിന്‍ എവിടെയെന്ന ചോദ്യവുമായി ജനങ്ങള്‍...

കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്. 2 ലക്ഷത്തോളം ഡോസ് വാക്സീന്‍ മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം. 45 വയസിന് മുകളില്‍ പ്രായമുള്ള വയോധികരുള്‍പ്പടെ 28 ലക്ഷത്തിലധികം പേര്‍ ഇനിയും ആദ്യഡോസ് വാക്സീന്‍ പോലും ലഭിച്ചിട്ടില്ലാത്തവരാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം തന്ന വാക്‌സിന്‍ എവിടെയെന്ന ചോദ്യവുമായി ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
കൂടാതെ 74 ലക്ഷത്തിലധികം ആളുകള്‍ നിലവില്‍ സംസ്ഥാനത്ത് രണ്ടാം ഡോസിന് കാത്തിരിക്കുന്നവരാണ് ഇപ്പോഴും. അതിനിടയിലാണ് പിന്‍വാതില്‍ വഴി വാക്‌സിന്‍ നല്‍കുന്നുവെന്ന ആരോപണവും ശക്തമായിരിക്കുന്നത്. സര്‍ക്കാരിന് വാക്‌സിനേഷന്‍ നടപടികളില്‍ പാളിച്ചകള്‍ പറ്റിയെന്നാണ് കേരളത്തിലെ നിലവിലെ സ്ഥിതിയില്‍ നിന്ന് കാണുവാൻ സാധിക്കുന്നത്.
വടക്കന്‍ ജില്ലകളിലാണ് വാക്സിന്‍ ക്ഷാമം കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പുറമെ തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 70 ശതമാനത്തിന് താഴെ മാത്രം ആളുകള്‍ക്കാണ് ആദ്യഡോസ് വാക്സീന്‍ കിട്ടിയത്. സംസ്ഥാനത്താകെ 75 ശതമാനം പേര്‍ക്ക് വാക്സീന്‍ ലഭിച്ചപ്പോഴാണ് ഈ ജില്ലകളില്‍ പിന്നോക്കം പോയതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്വന്തമായി രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് കിട്ടാത്തവരാണ് ഒട്ടുമിക്ക ആളുകളും. ആദ്യ ഡോസ് പണം കൊടുത്ത് എടുക്കാമെന്ന് വച്ചാല്‍ അതിനും സാഹചര്യമില്ലാത്ത അവസ്ഥയാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
https://www.facebook.com/Malayalivartha






















