നിർമ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് ജില്ലാ വടംവലി താരത്തിന് ദാരുണാന്ത്യം

ജില്ല വടംവലി താരം കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍നിന്നാണ് വടംവലി താരം കൂടെയായ തൊഴിലാളി വീണ് മരിച്ചത്.
ആറാട്ടുകടവ് വെടിത്തറക്കാലിലെ കുമാരന്-പുഷ്പ ദമ്ബതികളുടെ മകന് സഞ്ജിത്താണ് (31) മരിച്ചത്. ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ ഉടനെ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം യൂനിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
ജില്ലയില്‍ നടന്ന നിരവധി മത്സരങ്ങളില്‍ കരുത്തു തെളിയിച്ചിട്ടുണ്ട്. ടൗണ്‍ ടീം ഉദുമയുടെ വടംവലി താരമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയത്ത് നടന്ന സംസ്ഥാന വടംവലി ചാമ്ബ്യന്‍ഷിപ്പില്‍ ജില്ലക്കുവേണ്ടി മത്സരിച്ച് മെഡല്‍ നേടി.
https://www.facebook.com/Malayalivartha






















