'എതിരാളികള്‍ ഒരു പക്ഷേ ഈ കണക്കുയര്‍ത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അപഹസിച്ചേക്കാം. പച്ചരി തിന്നുന്നവര്‍ക്ക് മനസ്സിലാകും, ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിന്‍്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്ന്..' ഇടതുപക്ഷ സര്‍ക്കാരിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് തള്ളുന്ന ഇടതുപക്ഷ സര്‍ക്കാരിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂകഷമായി വിമർശിച്ച് പ്രതികരണവുമായി എത്തിയത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണെന്ന് കണക്കുകള്‍ സഹിതം അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം :
കേരളത്തില്‍ ടെസ്റ്റ് ചെയ്യുന്ന നൂറില്‍ 11.91 % പേര്‍ക്കും കോവിഡ് പോസിറ്റീവാകുമ്ബോള്‍ ദേശീയ തലത്തില്‍ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 18,531 പേര്‍ കേരളത്തില്‍ നിന്നാണ്.
എതിരാളികള്‍ ഒരു പക്ഷേ ഈ കണക്കുയര്‍ത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അപഹസിച്ചേക്കാം . പക്ഷേ പച്ചരി തിന്നുന്നവര്‍ക്ക് മനസ്സിലാകും , ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്ന് .
കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു .
https://www.facebook.com/Malayalivartha






















