ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നേതാക്കള്‍... രമ്യ ഹരിദാസ് എംപിയും, വി ടി ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കേ, നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്‌റ്റോറന്റില്‍ രമ്യ ഹരിദാസ് എംപിയും, വി ടി ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വീഡിയോ ചിത്രീകരിച്ചയാളെ അവിടെയുണ്ടായിരുന്ന നേതാക്കള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യം പകര്‍ത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. സമ്ബൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നത് എന്നാണ് ആരോപണം. അതേസമയം, ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്‌സല്‍ വാങ്ങുന്നതിന് കാത്തിരിക്കുകയായിരുന്നെന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha























