ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതായി ആരോപണം

ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതായി ആരോപണം. ആലത്തൂര്‍ എം പി രമ്യ ഹരിദാസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് ആരോപണം.
പാലക്കാട് നഗരത്തിലെ ഒരു ഹോട്ടലില്‍ ഇവര്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഫുഡ് സര്‍വ്വീസ് നടത്തുന്ന ഡെലിവറി ബോയി ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീഡിയോ എടുത്തയാളോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിന്റെ ദ്യശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. ഭക്ഷണം പാര്‍സലായി നല്‍കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ വന്നതാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും രമ്യാ ഹരിദാസും വി ടി ബല്‍റാമും വിശദീകരിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തുനിന്നതാണെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























