നായയ്ക്ക് പിന്നാലെ പൂച്ചയ്ക്കും ആധാര്‍ ; അപേക്ഷകനെതിരേ കേസ്

വീട്ടുനായയ്ക്ക് ആധാര്‍ കാര്‍ഡ് എടുത്തതിന് പിന്നാലെ പൂച്ചയ്ക്കും ആധാര്‍ കാര്‍ഡ്. ആധാറില്‍ പൂച്ചയുടെ ഫോട്ടോ പതിച്ച് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് സ്വദേശി ജബീല്‍ മന്‍സിലിലെ അസീസ് അബ്ദുള്ളയ്‌ക്കെതിരേയാണ് കേസ്.
ബെംഗളൂരു റീജണല്‍ ആധാര്‍ അഡീഷണല്‍ ഡയറക്ടര്‍ ഡി.എം.ഗുജ്‌റാളിന്റെ പരാതിയില്‍ അബ്ദുള്ളയുടെ അപേക്ഷ അപ്ലോഡ് ചെയ്ത എന്റോള്‍മെന്റ് ഓപ്പറേറ്റക്കെതിരേയും കേസെടുത്തിട്ടുണ്ട്. അപേക്ഷകള്‍ ബെംഗളൂരുവിലെ ഓഫീസില്‍ നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് അപേക്ഷകന്റെ ഫോട്ടോയുടെ സ്ഥാനത്ത് പൂച്ചയുടെ ചിത്രം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
നല്‍കിയത്. കഴിഞ്ഞ 17നാണ് അസീസ് ആധാറിനായി അപേക്ഷ സമര്‍പ്പിച്ചത്. നേരത്തേ വളര്‍ത്തുനായക്ക് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയ സംഭവം മധ്യപ്രദേശില്‍ നിന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























