കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരുക്കേറ്റവര്‍ സുപ്രീം കോടതിയില്‍; ഇറ്റലിയില്‍ നിന്ന് ലഭിച്ച തുകയില്‍ സെന്റ് ആന്റണീസ് ബോട്ടുടമക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണം

കടല്‍ക്കൊലക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരുക്കേറ്റ ഏഴ് മത്സ്യത്തൊഴിലാളികള്‍ സുപ്രീം കോടതിയില്‍. ഇറ്റലിയില്‍ നിന്ന് ലഭിച്ച തുകയില്‍ സെന്റ് ആന്റണീസ് ബോട്ടുടമക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം.
സംഭവത്തില്‍ പരുക്കേറ്റതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. നഷ്ടപരിഹാര വിതരണം സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഹര്‍ജി ജസ്റ്റീസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ആഗസ്റ്റ് രണ്ടിന് പരിഗണിക്കും.
https://www.facebook.com/Malayalivartha

























