പിണങ്ങി കഴിഞ്ഞ ഭാര്യയെ കറിക്കത്തിക്ക് കഴത്തുറുത്തും വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയും കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും
പിണങ്ങി കഴിഞ്ഞ ഭാര്യയെ കറിക്കത്തിക്ക് കഴത്തുറുത്തും വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയും കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും75,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടില്‍ ഷാജിയെയാണ് (42) മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 ഫെബ്രുവരി 19നാണ്, പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് സമീപം താമസിച്ചിരുന്ന കേടകളത്തില്‍ ഷൈനിയെ (32) പ്രതി കൊലപ്പെടുത്തിയത്.
ലഹരിയ്ക്കടിമയായ ഭര്‍ത്താവുമായി പിണങ്ങി മൂന്നു വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ഷൈനി. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഷൈനി അഭിഭാഷകനെ സമീപിച്ചെന്നറിഞ്ഞ പ്രതി വീട്ടിലെത്തി അടുക്കളയിലുണ്ടായിരുന്ന കറിക്കത്തിക്ക് കഴുത്തറുത്തും വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയും കൊന്നെന്നാണ് കേസ്.
പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ഭാര്യാമാതാവിനെ മര്‍ദ്ദിച്ചതിന് നാലുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
"
https://www.facebook.com/Malayalivartha