Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....


ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ...ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി...


മുഖ്യമന്ത്രി പിണറായി വിജയന് കഷ്ടകാലം തുടങ്ങിയോ? ലാവ്ലിൻ കേസ് തുടരെ തുടരെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നു... മുമ്പില്ലാത്ത ഒരു മാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്....


വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഭർത്താവിന്റെ ആത്‍മഹത്യ.. മരണവാർത്ത കേട്ട് പൊട്ടിക്കരഞ്ഞ് നവവധു:- സഹപ്രവത്തകയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു; ആത്മഹത്യയിലേയ്ക്ക് നയിച്ചത് ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കം

31 JULY 2021 05:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൂട്ട വംശനാശമാണ് ഉണ്ടാകാൻ പോകുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ...ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി...

മുഖ്യമന്ത്രി പിണറായി വിജയന് കഷ്ടകാലം തുടങ്ങിയോ? ലാവ്ലിൻ കേസ് തുടരെ തുടരെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നു... മുമ്പില്ലാത്ത ഒരു മാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്....

കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം

ബാലരാമപുരം പരുത്തിച്ചക്കോണം ചാനൽ പാലത്തിന് സമീപം സഹപ്രവത്തകയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. തീയ്യന്നൂര്‍ക്കോണം അനി നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന മുരളി - ലീല ദമ്പതികളുടെ മകന്‍ രാജേഷ് കുമാറാണ് (32)​ മരിച്ചത്. 85 ശതമാനം പൊള്ളലേറ്റതിനാൽ സ്ഥിതി ഗുരുതരമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ മരണം സംഭവിച്ചു.

കൃഷ്ണ വിലാസത്തിൽ അഞ്ജലിയുടെ വീട്ടുമുറ്റത്ത് കഴിഞ്ഞ 27ന് രാജേഷ് കുമാര്‍ പൊട്രോള്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബവ്കോ ബാലരാമപുരം വെയർഹൗസിലെ സിഐടിയു ലോഡിങ് തൊഴിലാളിയായ രാജേഷ് കുമാറിന്റെ വിവാഹം നാലുമാസം മുൻപാണ് നടന്നത്. ലേബലിങ് യൂണിറ്റിലെ സ്ഥിരം ജീവനക്കാരിയാണ് അഞ്ജലി. തലയിലൂടെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം അഞ്ജലിയെയും അവരുടെ മൂത്ത മകനെയും ഇയാൾ കയറിപ്പിടിച്ചു. ഇതിനിടെ അഞ്ജലിക്ക് ഇരു കൈകളിലും കഴുത്തിലും മൂക്കിലും നെഞ്ചിലും പൊള്ളലേറ്റു.

അഞ്ജലിയും രാജേഷും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. രണ്ടാഴ്ച് മുമ്പ് ഇതേ സാമ്പത്തിക പ്രശ്നത്തെച്ചൊല്ലി രാജേഷ് കുമാറും യുവതിയുടെ വീട്ടുകാരും തമ്മില്‍ വഴക്ക് നടന്നിരുന്നു. രാജേഷ് കുമാറിനെ മര്‍ദ്ദിച്ചതായി വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നപ്പോഴും മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിരുന്നു.


സംഭവ ദിവസം രാവിലെ ആറര മണിയോടെ ഭാര്യ കൃഷ്ണ പ്രിയയെ വിളിച്ചുണർത്തി എനിക്ക് സ്വസ്ഥത വേണം, ഞാൻ പോകുന്നു എന്ന് പറഞ്ഞ് ഭാര്യയ്ക്ക് ഇഷ്ടമുള്ള കണ്ണടയും ധരിച്ചാണ് രാജേഷ് വീട്ടിൽ നിന്നിറങ്ങിയത്. രാജേഷ് കാട്ടാക്കട റോഡിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയതായാണ് നിഗമനം. അത് അഞ്ജലിയുടെ വീടിന് സമീപത്തുവച്ച് തലയിൽ ഒഴിച്ചുകൊണ്ടാണ് സംഭവ സ്ഥലത്ത് എത്തുന്നത്.

അഞ്ജലിയും മക്കളും മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. പെട്ടെന്ന് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. എട്ടുമണിയോടെ രാജേഷിന്റെ സഹോദരൻ വിളിച്ചപ്പോഴാണ് എന്തോ അപകടം പറ്റിയെന്ന വിവരം വീട്ടുകാർ അറിയുന്നത്. വീട്ടുകാരുടെ വിളിയും ബഹളവും കേട്ട് നാട്ടുകാർ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്.

തുടർന്ന് തറയിൽ വീണുകിടന്ന രാജേഷിനെ അച്ഛനും സഹോദരനും എത്തി നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബെവ്കോയിലെ സി.ഐ.ടി.യു,​ ഐ.എന്‍.ടി.യു.സി തൊഴിലാളികളുടെ നേതൃത്വത്തില്‍ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈകിട്ട് അഞ്ചരയോടെ സംസ്കാരം നടന്നു. ഗര്‍ഭിണിയായിരിക്കെ ചികിത്സാപ്പിഴവിനെ തുടർന്ന് ഒമ്പത് മാസങ്ങൾക്ക് മുമ്പ് രാജേഷിന്റെ സഹോദരി ലക്ഷ്മി മരണപ്പെട്ടിരുന്നു.

സൗഹൃദത്തിലിരിക്കെ രാജേഷ് കുമാര്‍ യുവതിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും, സൗഹൃദം നടിച്ച്‌ ആത്മഹത്യയുടെ വക്കിലെത്തിച്ചതും, രണ്ടാഴ്ചക്ക് മുമ്പ് യുവതിയുടെ വീട്ടില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതും സംബന്ധിച്ച്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ജനകീയസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് റസല്‍പുരം ബെവ്കോ ഗോഡൗണിലെ സി.ഐ.ടി.യു,​ ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ പറഞ്ഞു.


പൊള്ളലേൽക്കാനിടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആർ.മുരളീധരൻ പരാതി നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (4 minutes ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (8 minutes ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (12 minutes ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (18 minutes ago)

സൂര്യകാന്തിൽ ലാവ്ലിൻ തീരും  (21 minutes ago)

കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം  (37 minutes ago)

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാന്‍ തീരുമാനം  (1 hour ago)

കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളെന്ന് എം.വിൻസന്റ് എം.എൽ.എ; പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തു...  (1 hour ago)

ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കോൾപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...  (1 hour ago)

നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.  (2 hours ago)

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.  (2 hours ago)

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.  (2 hours ago)

Malayali Vartha Recommends