Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കുഞ്ഞിനെ പ്രസവിച്ചതും അത് രഹസ്യമാക്കി വച്ചതും ഉപേക്ഷിച്ചതുമെല്ലാം തന്റെ സ്വന്തം കാര്യം, അതിൽ ആരും ഇടപെടേണ്ടെന്ന മട്ടിൽ രേഷ്മ; ജയിലില്‍ 37 ദിവസം കഴിഞ്ഞിട്ടും ലവലേശം കുറ്റബോധം ഇല്ല:- സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ അടുപ്പം കാണിക്കാതെ ഒറ്റപ്പെട്ട് പ്രതി- ജയിലിലെ ഇപ്പോഴത്തെ രേഷ്മയുടെ അവസ്ഥ ഇങ്ങനെ...

31 JULY 2021 06:05 AM IST
മലയാളി വാര്‍ത്ത

നവജാതശിശു കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട് മരിച്ച സംഭവത്തിൽ റിമാന്റിലായി 37 ദിവസം ജയിലിൽ കഴിഞ്ഞിട്ടും കുറ്റബോധം ലവലേശമില്ല. കുഞ്ഞിനെ പ്രസവിച്ചതും അത് രഹസ്യമാക്കി വച്ചതും ഉപേക്ഷിച്ചതുമെല്ലാം തന്റെ സ്വന്തം കാര്യമാണെന്നും അതില്‍ മറ്റാരും ഇടപെടേണ്ടെന്നുമുള്ള നിലപാടിലാണ് രേഷ്മ. സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ അടുപ്പം കാണിക്കുകയോ മനസ് തുറക്കുകയോ ചെയ്തിട്ടില്ല.

ഇതുവരെ രേഷ്മയുടെ ജാമ്യത്തിനായി ബന്ധുക്കളാരും ശ്രമിച്ചിട്ടില്ല.സെപ്തംബര്‍ 19നകം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ സ്വാഭാവികജാമ്യം ലഭിക്കാന്‍ ഇടയുണ്ട്. ഫേസ്ബുക്ക് രേഖകളുടെ ഔദ്യോഗിക പകര്‍പ്പുകള്‍ അതിനകം ലഭിച്ചാല്‍ അതുള്‍പ്പെടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. രേഖകള്‍ ലഭിച്ചില്ലെങ്കിലും കുറ്റപത്രം നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, കേസിന്റെ ബലത്തിന് ഫേസ്ബുക്ക് രേഖകള്‍ കൂടി ചേര്‍ത്ത് നല്‍കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് പൊലീസ് പിന്നീട് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഉടന്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചത്. നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ കണ്ടതായി അടുത്ത ദിവസം പറയുകയും രക്ഷിക്കാന്‍ ഒപ്പം കൂടുകയും ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രേഷ്മ, ജൂണ്‍ 22നാണ് അറസ്റ്റിലായത്. ഡി.എന്‍.എ പരിശോധനയില്‍ രേഷ്മയും ഭര്‍ത്താവുമാണ് കുഞ്ഞിന്റെ മാതാപിതാക്കളെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

 

അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വർഷത്തിലേറെ ബന്ധുക്കളായ യുവതികളുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങൾ ഫെയ്സ്ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇവരാരും കുഞ്ഞിനെയോ കുടുംബത്തെയോ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഇതിന്റെ തെളിവിനായാണ് ഫേസ്ബുക്കില്‍ നിന്നുള്ള റിപ്പോര്‍ട്ട് പൊലീസ് ആവശ്യപ്പെട്ടത്.

രേഷ്മയ്ക്ക് ഫേസ്ബുക്കില്‍ നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്ന വിവരം ആര്യക്കും ഗ്രീഷ്മക്കും അറിയാമായിരുന്നു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പറ്റിക്കല്‍ എന്ന നിലയ്ക്കാണ് യുവതികള്‍ രേഷ്മയോട് സംസാരിച്ചത്. രേഷ്മയുടെ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന് നേരത്തെ തന്നെ അറിയാമായിരുന്ന യുവതികള്‍ ആ ദൗര്‍ബല്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇതിനിടെ നിരവധി തവണ ഫേസ്ബുക്ക് കാമുകനെ കാണാനായി രേഷ്മ, ചാത്തന്നൂര്‍, പാരിപ്പള്ളി, വര്‍ക്കല, കല്ലമ്പലം എന്നീ സ്ഥലങ്ങളില്‍ വന്നിരുന്നു.

എന്നാല്‍ പല കാരണങ്ങൾ പറഞ്ഞ് ഓരോ തവണയും ഗ്രീഷ്മയും ആര്യയും രേഷ്മയെ കബളിപ്പിച്ചുകൊണ്ടിരുന്നു. മൂന്ന്-നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിഷ്ണുവും രേഷ്മയും വിവാഹിതരായത്. വലിയ പ്രശ്‌നങ്ങളൊന്നും പരസ്പരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ചാറ്റിങ് തുടങ്ങിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. ഒരു വർഷത്തോളം ഈ പ്രശ്നം തുടർന്നു. ചേച്ചിയുടെ വീട്ടിൽ പോകുന്നെന്ന വ്യാജേന ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ വര്‍ക്കലയിൽ പോയത് ഭർത്താവും വിഷ്ണുവും രേഷ്മയും തമ്മിൽ വീണ്ടും കലഹമുണ്ടാക്കുന്നതിന് കാരണമായി. കരിയിലക്കൂട്ടത്തില്‍ നിന്ന് കുഞ്ഞിനെ കിട്ടിയ ദിവസം ഒരു സംശയവും രേഷ്മയുടെ പെരുമാറ്റത്തില്‍ തോന്നിയില്ലെന്നും, പ്രസവിച്ച സ്ത്രീയുടെ ഒരു ബുദ്ധിമുട്ടും രേഷ്മയുക്കുണ്ടായിരുന്നില്ലെന്നും വിഷ്ണു പറഞ്ഞിരുന്നു.


ഫേസ്ബുക്കിലെ കാമുകനായ അനന്തുവിനൊപ്പം പോകുന്നതിനാണ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് രേഷ്മയുടെ മൊഴി. ഇതേ പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്ന ഉറ്റബന്ധുക്കളായ ഗ്രീഷ്മയും ആര്യയും ജൂണ്‍ 24ന് അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് ഇത്തിക്കരയാറ്റില്‍ചാടി മരിച്ചു. അനന്തുവെന്ന പേരില്‍ രേഷ്മയ്ക്ക് വേറെയും മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത് അറിയാതെയായിരുന്നു ആത്മഹത്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends