Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തലേന്ന് രാത്രി ഏറെനേരം വീഡിയോ കോൾ ചെയ്ത മകളുടെ മരണവാർത്ത അമ്മ അറിഞ്ഞത് ടിവിയിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട്! മകൾക്ക് സംഭവിച്ച ദുരന്തം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിൽ അച്ഛൻ:- വീട്ടിൽ നിന്ന് കേട്ട വെടിയൊച്ച പടക്കം പൊട്ടിയതാണെന്നാണ് ആദ്യം കരുതിയതായി അയൽവാസികൾ- വാതിൽ തള്ളിത്തുറന്നപ്പോൾ രക്തത്തിൽ കുളിച്ച് ജീവനുവേണ്ടി ഇരുവരും പിടയുന്ന ഭയാനക ദൃശ്യം: ഇരയും കൊലയാളിയും മരിച്ചതോടെ ഇവർ തമ്മിലുള്ള അടുപ്പത്തിന്റെയും പകയുടെയും വിവരങ്ങൾ കണ്ടെത്താൻ മാനസയുടെ രണ്ട് മൊബൈൽ ഫോണുകൾ പരിശോധിക്കും

31 JULY 2021 06:43 AM IST
മലയാളി വാര്‍ത്ത

കൊല്ലപ്പെട്ട ഡെന്റൽ ഡോക്ടർ മാനസയുടെ മരണവാർത്ത അമ്മ അറിഞ്ഞത് ടീവിയിൽ ബ്രേക്കിംഗ് ന്യൂസ് വാർത്ത കണ്ട്. ആദ്യം സഹോദരനെയാണു വിളിക്കുന്നത്. വാർത്ത കണ്ടോ എന്നു ചോദിച്ച് ഒരു അലറിക്കരച്ചിലായിരുന്നു. പിന്നീട് സഹഅധ്യാപകരെ വിളിച്ചെങ്കിലും ഒന്നും പറയാനാകാതെ കരയുക മാത്രം ചെയ്തു. തിരിച്ചു വിളിച്ചപ്പോൾ ടിവിയിൽ വാർത്ത വന്നെന്നും എന്റെ മോളെന്നും പറഞ്ഞൊപ്പിച്ചു.

അപ്പോഴും മകൾക്ക് സംഭവിച്ച ദുരന്തം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിലായിരുന്നു അച്ഛൻ മാധവൻ. അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥർ മാധവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി മാനസ അമ്മയോടും അച്ഛനോടും അനുജനോടും ഏറെനേരം വിഡിയോ കോളിൽ സംസാരിച്ചിരുന്നു. നാളെ വൈകിട്ടു വിളിക്കാമെന്നു പറഞ്ഞാണ് ഫോൺ വച്ചതെന്ന് രാമഗുരു സ്കൂളിലെ അധ്യാപികയും അമ്മയുമായ എൻ.സബിത പറയുന്നു.

അതേ സമയം മാനസയുടെ 2 മൊബൈൽ ഫോണുകൾ കേസന്വേഷണത്തിൽ നിർണായകമാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇരയും കൊലയാളിയും മരിച്ചതോടെ ഇവർ തമ്മിലുള്ള അടുപ്പത്തിന്റെയും പകയുടെയും വിവരങ്ങൾ ഈ ഫോണുകളിൽ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.

ഇരുകൂട്ടരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതോടെ കേസന്വേഷണത്തിനു കൂടുതൽ വ്യക്തത ലഭിക്കും. മാനസ താമസിച്ചിരുന്ന വാടകവീടിനു സമീപം ഒരു മാസത്തോളം തങ്ങിയ രഖിൽ ഇതിനിടയിൽ മാനസയെ ഫോണിൽ ബന്ധപ്പെട്ടു സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു പൊലീസ് കരുതുന്നത്.

രഖിൽ തന്നെ നിരീക്ഷിച്ചു തൊട്ടടുത്തു തന്നെ താമസമുണ്ടെന്ന വിവരം മാനസ അറിഞ്ഞിരിക്കാൻ വഴിയില്ല. കൊല്ലപ്പെടും മുൻപു രാഖിലിനെ കണ്ടപാടെ ‘ഇയാൾ എന്താണ് ഇവിടെ?’ എന്നു ചോദിച്ചത് അതുകൊണ്ടാവാമെന്നു പൊലീസ് കരുതുന്നു. പ്രണയ നൈരാശ്യത്തിന് അപ്പുറമുള്ള കാരണങ്ങൾ കണ്ടെത്താൻ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞിട്ടില്ല. മാനസയും കൂട്ടുകാരികളും താമസിച്ചിരുന്ന വീട്ടിൽ നിന്ന് കേട്ട വെടിയൊച്ച പടക്കം പൊട്ടിയതാണെന്നാണ് അയൽവാസികൾ ആദ്യം കരുതിയത്.

ആദ്യ വെടിയൊച്ച കേട്ട കൂട്ടുകാരികൾ മുറിക്കകത്ത് എത്തിയപ്പോൾ തുടർന്നും വെടിയൊച്ച കേട്ടു. ഇതോടെ എല്ലാവരും കൂട്ടക്കരച്ചിലായി. ഇതുകേട്ട് ഓടിക്കൂടിയ നാട്ടുകാരാണു വാതിൽ തള്ളിത്തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് ജീവനുവേണ്ടി ഇരുവരും പിടയുന്ന ഭയാനക ദൃശ്യം കണ്ടത്. പള്ളിയാംമൂല സ്വദേശിയാണ് രഖിലിന്റെ പിതാവ് രഘൂത്തമൻ. 25 വർഷം മുൻപ് ചെമ്മീൻ കൃഷിയുമായി ബന്ധപ്പെട്ടാണ് മേലൂരിൽ എത്തിയത്. രഖിൽ അധികവും പള്ളിയാംമൂലയിൽ അച്ഛന്റെ സഹോദരിമാർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മേലൂരിലെ വീട്ടിലും എത്താറുണ്ടായിരുന്നു.

ബെംഗളൂരുവിൽനിന്ന് എംബിഎ കഴിഞ്ഞതാണ് രഖിൽ. എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുകയാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. നാട്ടുകാരുമായി രഖിലിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 2 മണിക്കാണ് മാനസയും സഹപാഠികളും ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തിയത്. 3 മണിയോടെ ഭക്ഷണത്തിനിരുന്നു. കാപ്പുചാലിൽ യൂസഫിന്റെ ഇരുനില കെട്ടിടമാണിത്. യൂസഫിന്റെ വീട് തൊട്ടടുത്തു തന്നെയാണ്.

നിശ്ചയിച്ചുറച്ചു തന്നെയായിരുന്നു രഖിൽ നെല്ലിക്കുഴിയിൽ എത്തിയതെന്നാണ് നിഗമനം. ഒരു മാസം നീണ്ടു നിന്ന ആസൂത്രണമാണു നടത്തിയത്. കണ്ണൂരിൽ നിന്നു ഈ മാസം നാലിന് എത്തിയ രഖിൽ മാനസ താമസിച്ചിരുന്ന വീടിനു സമീപം ഇക്കരക്കുടി നൂറുദ്ദീന്റെ കെട്ടിടത്തിലെ മുറി വാടകയ്ക്കെടുത്തു. പ്ലൈവുഡ് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിക്കാരനാണെന്നാണു പറഞ്ഞത്. 4 ദിവസം ഇവിടെ താമസിച്ച ശേഷം കണ്ണൂർക്കു മടങ്ങി. പിന്നീട്, വ്യാഴാഴ്ച രാത്രി ഇയാളെ മുറിയിൽ കണ്ടതായും ഇന്നലെ പുലർച്ചെ തന്നെ മുറിയിൽ നിന്നു പോയതായും നൂറുദ്ദീൻ പറയുന്നു.

4 ദിവസം താമസിച്ച ശേഷം കാണാതായപ്പോൾ വിളിച്ചിരുന്നു. ആലുവയിൽ കുറച്ചു ജോലി ഉണ്ടായിരുന്നെന്നും അവിടെ നിന്നു വീട്ടിലേക്കു പോയി എന്നുമാണ് പറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയാണു മടങ്ങിയെത്തിയത്. വ്യാഴാഴ്ച വൈകിട്ടു മുറിയിൽ കണ്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഉണ്ടായിരുന്നില്ല’’ – നൂറുദ്ദീൻ പറഞ്ഞു. കൊലപാതക വാർത്ത അറിഞ്ഞു സംശയം തോന്നി വീട്ടിൽ എത്തി ഇയാളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം നൂറുദ്ദീൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends