Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ദാരിദ്ര്യത്തില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിയ സെല്‍വമാരിക്ക് അഭിനന്ദനവര്‍ഷവുമായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

31 JULY 2021 07:18 AM IST
മലയാളി വാര്‍ത്ത

സെല്‍വമാരി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്. ഇല്ലായ്മയില്‍ നിന്ന് പഠിച്ചുവളര്‍ന്ന സെല്‍വമാരി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ സര്‍വീസില്‍ പ്രവേശിപ്പിച്ചതിലൂടെയാണ് അധ്യാപികയായത്.

വഞ്ചിവയല്‍ ഗവണ്‍മെന്റ് െ്രെടബല്‍ ഹൈസ്‌കൂളിലാണ് സെല്‍വമാരി അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്.

 


സെല്‍വമാരിയെ കുറിച്ച് കേട്ടറിഞ്ഞ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ നേരിട്ട് വിളിച്ചു. മന്ത്രിയെ നേരില്‍ കാണാന്‍ സെല്‍വമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന മന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു.

വീട്ടിലെത്തിയ സെല്‍വമാരിയെ ഫലകവും പൊന്നാടയും നല്‍കിയാണ് സ്വീകരിച്ചത്. സെല്‍വമാരിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിച്ചു. ജീവിതവിജയത്തിന്റെ അത്യുന്നതിയില്‍ സെല്‍വമാരി എത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.

 



പറക്കമുറ്റാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെ അമ്മ സെല്‍വം വളര്‍ത്തിയത് ഏലക്കാടുകളില്‍ പണിയെടുത്തുകൊണ്ടാണ്. എങ്കിലും മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അമ്മ വിട്ടുവീഴ്ച ചെയ്തില്ല. അവധി ദിവസങ്ങളില്‍ അമ്മയ്‌ക്കൊപ്പം സെല്‍വമാരിയും പണിക്കിറങ്ങി.

സര്‍ക്കാര്‍ സ്‌കൂളിലാണ് സെല്‍വമാരി പഠിച്ചത്. തമിഴ്‌നാട്ടില്‍ പ്ലസ്ടു പഠനം. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നിന്ന് ബിരുദമെടുത്തു. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദാനന്തരബിരുദവും. കുമളി എംജി യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി എഡ് പൂര്‍ത്തിയാക്കിയ സെല്‍വമാരി തൈക്കാട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ നിന്ന് എം എഡും എടുത്തു. എം ഫില്ലില്‍ എ പ്ലസ് ഗ്രേഡോടെ ഒന്നാമതായി.

 


സഹോദരങ്ങളായ സുകന്യയും സുധയും സെല്‍വമാരിയെ മാതൃകയാക്കി ആയിരുന്നു പഠനം. സുകന്യ എം എസ് സി ബി എഡും സുധ ബി എസ് സി ബി എഡും ആണ്. സെല്‍വമാരിയുടെ ജീവിതകഥ പഠന പാതയിലുള്ള ഏവര്‍ക്കും പ്രചോദനമാകണമെന്ന് മന്ത്രി പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (10 minutes ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (16 minutes ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (25 minutes ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (38 minutes ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (52 minutes ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (1 hour ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് മരിയ ഉമ്മന്‍  (2 hours ago)

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി  (2 hours ago)

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (3 hours ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (3 hours ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (3 hours ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (3 hours ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (3 hours ago)

Malayali Vartha Recommends