Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്..

31 JULY 2021 07:50 AM IST
മലയാളി വാര്‍ത്ത

കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിള്‍ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതെവിടുന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


അതേസമയം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡന്റല്‍ കോളജില്‍ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് പ്രണവം വീട്ടില്‍ മാധവന്റെ മകള്‍ പി.വി. മാനസ(24)യാണു കൊല്ലപ്പെട്ടത്. ആത്മഹത്യ ചെയ്തത് കണ്ണൂര്‍ മേലൂര്‍ രാഹുല്‍ നിവാസില്‍ രഘൂത്തമന്റെ മകന്‍ രാഹില്‍ (27). ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ഡെന്റല്‍ കോളജിനു സമീപം മാനസ താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റലിലായിരുന്നു സംഭവം.

ഹോസ്റ്റലിന്റെ മുകള്‍നിലയിലെ ഹാളില്‍ സഹപാഠികളുമൊത്തു മാനസ ഭക്ഷണം കഴിക്കുന്നതിനിടെയാണു രാഹില്‍ ഓടിക്കയറിയെത്തിയത്. 'നീയെന്തിനാണ് ഇവിടേക്കു വന്നത്' എന്നു ചോദിച്ച് എണീറ്റ മാനസയെ 'ഒരത്യാവശ്യകാര്യം പറയാനുണ്ട്' എന്നുപറഞ്ഞ് ഇയാള്‍ തൊട്ടടുത്ത മുറിയിലേക്കു വലിച്ചുകയറ്റി വാതില്‍ കുറ്റിയിട്ടു. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ കേട്ട് സഹപാഠികള്‍ നിലവിളിച്ചതോടെ ഓടിയെത്തിയവര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു. ഇരുവരും ചോരയില്‍ കുളിച്ചുകിടക്കുന്നതാണു കണ്ടത്. തലയ്ക്കു വെടിയേറ്റ രാഹിലിന്റെ മരണം സംഭവിച്ചിരുന്നു.



വെടിയുണ്ട തല തുളച്ച് കടന്നുപോയ മാനസയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണു മരണം സ്ഥിരീകരിച്ചത്. നെഞ്ചിലും വെടിയേറ്റിരുന്നു. മൃതദേഹങ്ങള്‍ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാനസയുടെ അച്ഛന്‍ മാധവന്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനാണ്. കണ്ണൂരില്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്നു. അമ്മ സബിന നാറാത്ത് ഹൈസ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍ അശ്വന്ത് വിദ്യാര്‍ഥിയാണ്. ഒരു മാസം മുമ്ബാണു മാനസ വീട്ടിലെത്തി മടങ്ങിയത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി അടുത്ത മാസത്തോടെ നാട്ടിലേക്കു തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു.

മാനസ രണ്ടു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇവയിലെയും രാഹിലിന്റെ മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ബംഗളുരുവില്‍ നിന്ന് എം.ബി.എ. പൂര്‍ത്തിയാക്കിയ രാഹില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലി ചെയ്യുകയായിരുന്നു. രാഹിലിന്റെ അമ്മ രജിത കുടുംബശ്രീ യൂണിറ്റിന്റെ ഭാരവാഹിയാണ്. അനുജന്‍ രാഹുല്‍ സ്വകാര്യ ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരന്‍.



ഇന്‍സ്റ്റഗ്രാമിലൂടെ രണ്ടു വര്‍ഷം മുമ്പാണു രാഹിലും മാനസയും പരിചയപ്പെട്ടത്. രാഹില്‍ പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നും നിരസിക്കപ്പെട്ടതു പകയായി മാറിയതാണു കൊലപാതകത്തിലെത്തിയതെന്നുമാണു പ്രാഥമിക നിഗമനം. മകളെ നിരന്തരം ശല്യപ്പെടുത്തുന്നെന്നു മാനസയുടെ പിതാവ് നേരത്തേ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇനി ശല്യപ്പെടുത്തില്ലെന്നു കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ രാഹില്‍ ഉറപ്പുനല്‍കിയതോടെ കേസെടുക്കുന്നത് ഒഴിവാക്കി.
മാനസ പഠിക്കുന്ന ഡെന്റല്‍ കോളജിനു സമീപത്തായിരുന്നു ഒരു മാസത്തോളമായി താമസം. പ്ലൈവുഡ് വ്യാപാരിയെന്നു പരിചയപ്പെടുത്തിയാണു കഴിഞ്ഞ നാലിനു മുറിയെടുത്തത്. കുറച്ചുകാലം ഇവിടെയുണ്ടാകുമെന്നു കെട്ടിടമുടമയോടു പറഞ്ഞിരുന്നു. സ്വന്തം ആധാര്‍ കാര്‍ഡ് കാണിക്കുകയും പകര്‍പ്പ് നല്‍കുകയും ചെയ്തു. തൊട്ടടുത്തായിരുന്നിട്ടും രാഹില്‍ ഇവിടെ താമസിക്കുന്ന കാര്യം മാനസ അറിഞ്ഞിരുന്നില്ല. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends