വടകരയില്‍ ചായക്കടക്കാരനെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വടകരയില്‍ ചായക്കടക്കാരനെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ ആണ് തൂങ്ങി മരിച്ചത്.
കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഇന്നലെ ഉച്ചവരെ കൃഷ്ണന്‍ ചായക്കട തുറന്നിരുന്നു. ഭാര്യയ്‌ക്കൊപ്പമാണ് കട നടത്തിയിരുന്നത്. രാവിലെയാണ് കടയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























