Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പണി പാലും വെള്ളത്തിൽ... സര്‍ക്കാരിനു മേൽ തീകോരിയെറിഞ്ഞ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാർ... അവസാന ലാപ്പിൽ കാലിടറി...ആ തെളിവ് ഓരോന്നായി നിരത്തി!

31 JULY 2021 11:45 AM IST
മലയാളി വാര്‍ത്ത

നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണക്കടത്തു കേസ് ഒന്നാം പിണറായി സർക്കാരിനെ വലിയതോതിൽ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു. ഇപ്പോൾ ഈ കേസ് എങ്ങും എത്തുന്നില്ല എന്ന ആക്ഷേപം പരക്കെ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ഇതിനിടിയിലാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള കസ്റ്റംസ് ഓഫീസറായ സുമിത് കുമാർ സ്ഥലം മാറാൻ പോകുന്നു എന്ന വാർത്തകൾ നേരത്തേ പുറത്ത് വന്നത്.

വളരെ ശക്തമായ നിലപാടുകളോട് കൂടി ചെറുത്തു നിന്ന ഒരു ഓഫീസറായിരുന്നു സുമിത് കുമാർ, അതിനാൽ തന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം കേസിലെ പ്രതികൾക്ക് രക്ഷപെടാനുള്ള രു പഴുതായി അവർ ഉപയോ​ഗിക്കുമോ എന്നുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടായിരുന്നു.

ഈയൊരവസരത്തിൽ അദ്ദേഹം അന്ന് ഉറപ്പ് നൽകിയിരുന്ന ഒരു വസ്തുതയുണ്ടായിരുന്നു. അതായത്, കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഉടനടി സമർപ്പിക്കാനുള്ള എല്ലാ സഹായവും അദ്ദേഹത്തിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാവുമെന്നും അതിനു വേണ്ടി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണെന്നും.

താൻ പറഞ്ഞ വാക്ക് പാലിക്കാൻ സമയമായെന്ന് അദ്ദേഹത്തിന് ഇപ്പോൾ തോന്നി തുടങ്ങി എന്നു വേണം പറയാൻ. കാരണം, ഇതുമായി ബന്ധപ്പെട്ട വളരെ നിർണായകമായിട്ടുള്ള കുറച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഈയൊരു വെളിപ്പെടുത്തലിലൂടെ പല പ്രമുഖരും കുടുങ്ങും എന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായ മട്ടാണ്. കാരണം ഇപ്പോഴത്തെ വെളെപ്പെടുത്തലിൽ പ്രതിക്കൂട്ടിലാവാൻ പോകുന്നത് സർക്കാർ തന്നെയായിരിക്കും എന്നുള്ളതാണ് വസ്തുത.

തിരുവനന്തപുരം നയതന്ത്ര ബാ​ഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കേസിനെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്നാണ് കസ്റ്റംസ് കമ്മിഷണറായ സുമിത് കുമാര്‍ തുറന്നടിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു എന്നും രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ഇത് ആദ്യമല്ലെന്നും സുമിത് കുമാര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണെന്ന് സുമിത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും സുമിത് കുമാര്‍ ആരോപിച്ചു. കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണെന്നും സുമിത് കുമാര്‍ പറഞ്ഞു.

സ്ഥലം മാറിപ്പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്ന വേളയിലായിരുന്നു അദ്ദേഹം ഇത്തരം പ്രതികരണങ്ങൾ നടത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ എല്ലാ നടപടികളും പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് വിട്ടു നൽകാനായി ആരും സമ്മർദം ചെലുത്തിയിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരെ സമ്മർദം ചെലുത്തി കാണും എന്നുള്ള സംശയം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അന്വേഷണം സുതാര്യമായാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേൽ അധികാരമില്ല. ആർക്കെങ്കിലും തന്നെ സ്വാധീനം ചെലുത്താനോ സമ്മർദം ചെലുത്താനുോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കൊണ്ടാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സ്ഥലംമാറിപ്പോകുന്നത്. തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ട് എന്നുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഏത് ഭാഗത്തുനിന്നാണ് ഇടപെടല്‍ ഉണ്ടായതെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. എന്നിരുന്നാൽ പോലും ഏത് പാർട്ടി എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഭരിക്കുന്ന പാര്‍ട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. പക്ഷേ അത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുന്നതാണെന്നും താന്‍ നിയമത്തിന്റെ വഴിക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയത്.

അതൊടൊപ്പം കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണം എന്നത് വിഡ്ഢിത്തമാണ്. സര്‍ക്കാരിനെതിരേ താനൊരു കമ്മീഷനെ വെച്ചാല്‍ എങ്ങനെയിരിക്കും? സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തേക്കുറിച്ചുള്ള ചോദ്യത്തിന് അത് അസംബന്ധമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. ഡോളര്‍ കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ട്രാന്‍സ്ഫര്‍ വാങ്ങി സ്ഥലം വിടും മുന്‍പ് തന്നെ നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു എന്നുള്ള വാർത്തകളായിരുന്നു മുൻപ് പുറത്ത് വന്നിരുന്നത്. കേസന്വേഷണ ചുമതലയുള്ള സൂപ്രണ്ട് ഇക്കാര്യത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനു മുന്നേ തന്നെ ഇതിൽ പഴുതടച്ച് കൊണ്ടുള്ള കുറ്റപത്രം സമർപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലുള്ള സ്ഥലംമാറ്റ തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അതൃപ്തി പുകയുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കം നടത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ എന്‍ഐഎയും ഇഡിയും ആദായനികുതി വകുപ്പും ഐബിയുമുള്‍പ്പടെയുള്ള എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളും പിന്നാലെ സ്ഥത്തെത്തിയിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് നിയമവശങ്ങള്‍ അന്തിമമായി പരിശോധിച്ചു നടപടികള്‍ സ്വീകരിക്കുന്നതിനാണ് സൂപ്രണ്ട് സോളിസിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനാണ്. ഇദ്ദേഹത്തെ ഈ നിര്‍ണായക നിമിഷത്തില്‍ മാറ്റിയത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കും എന്ന വിമര്‍ശനമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സംശയിക്കുന്നത്.

ഇതിനു പുറമേ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ക്കും മേല്‍നോട്ടം നിലവിലുള്ള പ്രിവന്റിവ് കമ്മിഷണര്‍ക്കാണ്. ഇതിന്റെയെല്ലാം അന്വേഷണത്തെ ദോഷമായി ബാധിക്കാന്‍ ഇടയുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അതുകൊണ്ടു തന്നെ ഈ വിഷയം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.

സുമിത് കുമാര്‍ ഒരേ സ്ഥലത്ത് നാലു വര്‍ഷം പൂര്‍ത്തിയാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിലവിലുള്ള സ്ഥലം മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കസ്റ്റംസ് ഹൗസ് കമ്മിഷണര്‍ നിലവില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം സ്ഥാനത്തു തുടരുമ്പോള്‍ സുമിത് കുമാറിനെ മാത്രം മാറ്റിയതിനോടാണ് പലര്‍ക്കും അഭിപ്രായ വ്യത്യാസം.

പലരും ഇക്കാര്യം പരസ്യമായി തന്നെ മേലുദ്യോഗസ്ഥരോട് അറിയിച്ചിട്ടുമുണ്ടെന്നാണ് വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം പുകയുമ്പോള്‍ കേസന്വേഷണങ്ങള്‍ പൂര്‍ത്തിയാകും വരെ ഇദ്ദേഹത്തെ ഇവിടെ തുടരാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് എഎസ്ജി കേന്ദ്രത്തെ നിലവിൽ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ വിവാദങ്ങളുടെ പേരില്‍, ജോയിന്റ് കമ്മിഷണര്‍ അനീഷ് രാജനെയും അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവിനെയും ഉന്നതര്‍ ഇടപെട്ടു സ്ഥലം മാറ്റിയിരുന്നു.

സുമിത് കുമാര്‍ കൂടി ഇപ്പോൾ പോകുന്നതോടെ കേസിനു തിരിച്ചടിയാകുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹം പോകും മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസ് തയാറെടുക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends