പണം കടം ചോദിച്ചത് നല്‍കാത്തതിന് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ച 56കാരന്‍ അറസ്റ്റില്‍; പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ്

പണം കടം ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റിലായി. 17കാരിക്ക് നേരെ അതിക്രമം നടത്തിയ 56കാരനാണ് അറസ്റ്റിലായത്.
വാളകം അണ്ടൂര്‍ ശാലിനി വിലാസം വീട്ടില്‍ ശശി എന്നയാളെയാണ് കൊട്ടാരക്കര പൊലീസ് പിടി കൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പണം കടം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്താലാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ ദേഹോപദ്രവമേല്‍പിച്ച ശേഷം തറയില്‍ തള്ളിയിടുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























