Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കോതമംഗലം കൊലയില്‍ പി സി ജോര്‍ജിന് പറയാനുള്ളത് ഇങ്ങനെ; തന്റെ പക്കലുള്ളത്‌ 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാന്‍ കഴിയുന്ന 2.2 എംഎം കാലിബര്‍; 7.62 എംഎം പിസ്റ്റളിന് അതിലും വലിയ ശക്തിയും നല്ല വിലയും ഉണ്ടാകും; ഇത്തരം പിസ്റ്റള്‍ യുവാവിന് ലഭിക്കണമെങ്കില്‍ ഒന്നുകില്‍ തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടാകണം

31 JULY 2021 09:38 PM IST
മലയാളി വാര്‍ത്ത

തന്റെ പക്കലുള്ളത്‌ 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാന്‍ കഴിയുന്ന 2.2 എംഎം കാലിബര്‍; 7.62 എംഎം പിസ്റ്റളിന് അതിലും വലിയ ശക്തിയും നല്ല വിലയും ഉണ്ടാകും; തോക്കിലെ ഉറവിടം കണ്ടെത്തിയാല്‍ കേരളം ഞെട്ടും;

ഉഗ്ര പ്രഹര ശേഷിയുള്ള പിസ്റ്റള്‍ ഒരാളുടെ കൈവശം വരണമെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ആരുടെയോ കൈകളുണ്ട്. അതിനാല്‍ കോതമംഗലത്തെ കൊലയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് മുന്‍ എംഎ‍ല്‍എ പി.സി.ജോര്‍ജ്ജ് പറഞ്ഞു.

 

 

 

 

തന്റെ പക്കലുള്ള ലൈസന്‍സുള്ള പിസ്റ്റള്‍ 2.2 എം.എം കാലിബറാണ്. ഇതിന് ഏകദേശം 8 ലക്ഷം രൂപയോളം വിലവരും. ഒരു ആനയെ വെടിവെച്ചിടാന്‍ ശക്തിയുള്ളതാണ് ഈ തോക്ക്. അങ്ങനെയുള്ളപ്പോള്‍ 7.62 എം.എം കാലിബര്‍ പിസ്റ്റളിന് വലിയ ശക്തിയാണ് ഉള്ളത്. നല്ല വിലയും ഉണ്ടാകും. ഇത്തരം പിസ്റ്റള്‍ യുവാവിന് ലഭിക്കണമെങ്കില്‍ ഒന്നുകില്‍ തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടാകണം-പിസി ജോര്‍ജ് പറയുന്നു.

അല്ലെങ്കില്‍ ഇന്ത്യന്‍ ആര്‍മിയിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കണം. ഗുരുതരമായ ഒരു വിഷയമായി തന്നെ ഇതിനെ കണ്ട് ശക്തമായ അന്വേഷണം നടത്തി തോക്ക് എങ്ങനെ യുവാവിന് ലഭിച്ചു എന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. അങ്ങനെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തിയാല്‍ ഒരു പക്ഷേ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

 

 

 

 

 

 

 

കോതമംഗലത്തെ വെടിയുതിര്‍ന്ന് തോക്ക് ഏതെങ്കിലും സൈനികനില്‍ നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നാണ് പൊലീസ് അനുമാനം. സാധാരണ ഗതിയില്‍ വിപണിയില്‍ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയില്‍ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ്. ചൈനീസ് പിസ്റ്റളില്‍ ഇത്തരത്തിലുള്ള പിടി കണ്ടിട്ടില്ല എന്നതിനാല്‍ കള്ളത്തോക്കാകുമെന്നായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ പിടി ഒഴികെയുള്ള കുഴലും പിസ്റ്റള്‍ ഭാഗവും കമ്പനി മെയ്ഡാണ്. അതു കൊണ്ടു തന്നെ കള്ളത്തോക്കാണെന്നു കരുതാനാവില്ല. പിടി പൊട്ടിപ്പോയതിനാല്‍ മാറിയതാകാനാണ് സാധ്യത. മാനസയെ വധിക്കുന്നതിനായി മനപ്പൂര്‍വം സംഘടിപ്പിച്ചതാണ് തോക്കെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പഴയ തോക്കായതിനാല്‍ ഇത് നേരായ വഴിയിലൂടെ അല്ലാതെ സംഘടിപ്പിച്ചതിനാണ് സാധ്യത എന്നാണു കരുതുന്നത്.

 

 

 

 

 

ബാലിസ്റ്റിക് വിദഗ്ദ്ധര്‍ പരിശോധിക്കുന്നതോടെ തോക്കിന്റെ നമ്പർ ഉപയോഗിച്ച്‌ ഇത് ആരെങ്കിലും ലൈസന്‍സ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. ഉയര്‍ന്ന പ്രഹര ശേഷിയുള്ള തോക്കു ലഭിക്കാന്‍ നേരത്തെ ഉണ്ടായിരുന്നതു പോലെയുള്ള തടസങ്ങള്‍ ഇപ്പോഴില്ലെന്നതാണ് വസ്തുത. മുംബൈ ബ്ലാക് മാര്‍ക്കറ്റിലൂടെയോ ഡാര്‍ക് വെബിലൂടെയോ ഒക്കെ തോക്കു സമ്പാദിക്കാനാകും.
50,000 രൂപയ്ക്കു മുകളില്‍ മുടക്കാനായാല്‍ ഓണ്‍ലൈനായി തന്നെ ഇവ വീട്ടിലെത്തുകയും ചെയ്യും. ഈ വഴിക്കൊന്നുമല്ല രാഖിലിനു തോക്കു ലഭിച്ചത് എന്നു തന്നെയാണ് പ്രാഥമിക വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച്‌ കൊന്ന് യുവാവ് ജീവനൊടുക്കിയത്.

 

 

 

 

 

 

 

കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശി പി.വി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രഖില്‍ (32) സ്വയം നിറയൊഴിച്ച്‌ മരിക്കുകയായിരുന്നു. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവര്‍. രാഖില്‍ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends