Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മൂന്നാം ഇടത് സര്‍ക്കാരിനെ നയിക്കുന്നത് റിയാസോ? കുതിരാനില്‍ തുടങ്ങും കുതിരയെ പോലെ

01 AUGUST 2021 12:56 PM IST
മലയാളി വാര്‍ത്ത

കുതിരാന്‍ തുരങ്കം ജനങ്ങള്‍ തുറന്നു നല്‍കുന്നത് കേന്ദ്രമന്ത്രിയുടെ ട്വീറ്റിലൂടെ അറിയേണ്ടി വന്ന സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം ഒരു ഭാവി മുഖ്യമന്ത്രിയുടേത് പോലെ പക്വമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കുതിരാന്‍ തുരങ്കങ്ങളില്‍ ആദ്യത്തേത് തുറക്കുന്നത് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ റിയാസ് അതില്‍ പരിഭവിച്ചതേയില്ല.

 



തുരങ്കം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നവെന്നതാണ് പ്രധാനം. ഇതില്‍ ക്രെഡിറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ തന്നെ തുരങ്കം തുറക്കുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് മന്ത്രി റിയാസ് പ്രതികരിച്ചത്.

ഒരു വിവാദം പ്രതീക്ഷിച്ച് മന്ത്രിയെ കാണാനെത്തിയ ചാനല്‍ പ്രവര്‍ത്തകരെ ഞെട്ടിക്കുന്ന പ്രതികരണമാണ് മന്ത്രി നടത്തിയത്. തിരിച്ചും മറിച്ചും ചോദിച്ചെങ്കിലും മന്ത്രി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. പണ്ട് കെ എം മാണിയൊക്കെ പ്രകടിപ്പിച്ചിരുന്ന അതേ പക്വത.

 



നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് പദ്ധതി വൈകിയിരുന്നു. ജനങ്ങള്‍ക്ക് സഹായകമാകുന്ന കാര്യത്തില്‍ തുരങ്കം വേഗം തുറക്കാന്‍ വേണ്ട നടപടികളാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അത് ക്രെഡിറ്റ് കിട്ടാനോ അല്ലെങ്കില്‍ ട്രോഫി നേടാനോ ആയിരുന്നില്ലെന്നും റിയാസ് പറഞ്ഞു. താന്‍ നേരിട്ട് മൂന്ന് തവണ കുതിരാനില്‍ പോയെന്നും ദിവസവും അവിടെ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.

എന്‍എച്ച്എഐ പ്രവര്‍ത്തനങ്ങള്‍ വൈകുമ്പോള്‍ നോക്കി നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ട്രാഫിക് പ്രശ്‌നങ്ങളും അപകടവും ഒക്കെയായി ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് തുരങ്കം തുറക്കാന്‍ വൈകുന്നത് കാരണം ഉണ്ടായത്. ഇത് പരിഹരിക്കാന്‍ വേണ്ടിയുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.

 


തുരങ്കം തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രി അല്ല അഭിപ്രായം പറയേണ്ടത് എന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനയെ റിയാസ് പക്വമായി പരിഹസിച്ചു. ഒരു മന്ത്രിക്ക് വേണമെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യാം, അല്ലെങ്കില്‍ വെറുതെ പ്രസ്താവനയൊക്കെ നടത്തി വിവാദമുണ്ടാക്കാം. ഇതില്‍ രണ്ടാമത് പറഞ്ഞ കാര്യത്തില്‍ തനിക്ക് താത്പര്യമില്ലെന്നും റിയാസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് രണ്ടാമത്തെ തുരങ്കം കൂടി തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എച്ച്എഐയെ സഹായിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും റിയാസ് പറഞ്ഞു.

 



മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റിയാസിനെയാണ് കഴിഞ്ഞ കുറെ നാളുകളായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി എന്ന ഖ്യാതി നേടിയിരിക്കുന്നത് റിയാസാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ കെ കെ ഷൈലജ അലങ്കരിച്ചിരുന്ന സ്ഥാനമാണ് ഇപ്പോള്‍ റിയാസ് കരസ്ഥമാക്കിയത്. പരിപക്വമായ തീരുമാനങ്ങളാണ് റിയാസിന്റെത്. തൊട്ടാല്‍ കൈ പൊള്ളുന്ന വകുപ്പ് കിട്ടിയിട്ടും അദ്ദേഹം വിവാദങ്ങള്‍ ഉണ്ടാക്കുന്നില്ല. പിണറായിയുടെ മരുമകനാണെന്ന് ഭാവിച്ചുകൊണ്ട് അദ്ദേഹം ആരെയും ഭരിക്കാന്‍ പോകുന്നില്ല. സ്വന്തം കാര്യം നോക്കിയാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്.

മൂന്നാം ഇടതു മുന്നണി മന്ത്രിസഭയെ റിയാസ് നയിക്കുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. അതിനുള്ള കരുക്കളാണ് പിണറായി നടത്തുന്നത്. മരുമകനെ രാജ്യഭാരം ഏല്‍പ്പിച്ച് അധികാരത്തില്‍ നിന്നും വിരമിക്കാനാണ് പിണറായി ആഗ്രഹിക്കുന്നത്. റിയാസിനാണെങ്കില്‍ സമുദായത്തിന്റെ പിന്തുണ കൃത്യമായി ലഭിക്കും. മറ്റ് സമുദായങ്ങളുടെ വോട്ടുകള്‍ പലവഴിക്ക് തിരിയുമ്പോള്‍ മൂന്നാമതും അധികാരത്തിലെത്താന്‍ ഇതാണ് വഴിയെന്ന് പിണറായി കരുതിയാല്‍ എങ്ങനെയാണ് അദ്ദേഹത്തെ തെറ്റ് പറയാനാവുക? 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends