Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കസ്റ്റംസ് കമ്മീഷണറുടെ സ്ഥലം മാറ്റം സ്വര്‍ണ്ണകടത്ത് കേസ് നീരാവിയാക്കാന്‍ വേണ്ടിയോ? സുമിത് കുമാറിന്റെ സ്ഥലം മാറ്റത്തില്‍ ദുരൂഹത കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് കാര്യം വ്യക്തം

01 AUGUST 2021 01:05 PM IST
മലയാളി വാര്‍ത്ത

കസ്റ്റംസ് കമ്മീഷണറുടെ സ്ഥലം മാറ്റം സ്വര്‍ണ്ണകടത്ത് കേസ് നീരാവിയാക്കാന്‍ വേണ്ടിയാണ് അന്തപ്പുരത്തില്‍ അടക്കം പറച്ചില്‍. എന്നും പിണറായുടെ പേടി സ്വപ്നമായിരുന്ന സൂമിത് കുമാറിനെ സ്ഥലം മാറിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം നേടിയിരുന്നു. സുമിത് പോയതോടെ ഇനി സര്‍ക്കാരിന് ഭയപ്പെടാനൊന്നുമില്ല.

കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയല്ല സുമിതിനെ സ്ഥലം മാറ്റിയതെന്നാണ് മനസ്സിലാക്കുന്നത്. അത് സിവില്‍ സര്‍വീസ് തലത്തില്‍ നടന്ന ഒരു സ്ഥലം മാറ്റമാണ്.

 

 

കേന്ദ്രസര്‍ക്കാരിന്റെ അനുവാദം ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് ചോദിക്കാറില്ല. കേരളത്തില്‍ നടന്ന നയതന്ത്ര സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ തത്കാലം കസ്റ്റംസ് കമ്മീഷണറെ മാറ്റാതിരിക്കാമായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതര്‍ അതിന് തയ്യാറായില്ല. കേരള സര്‍ക്കാരിന് ഡല്‍ഹിയിലെ ഉദ്യോഗസ്ഥ തലത്തിലുള്ള വന്‍ സ്വാധീനമാണ് ഇതിന് കാരണമെന്ന് മനസിലാക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ ഭരണപക്ഷ പാര്‍ട്ടി ഇടപെട്ടെന്ന ആരോപണം ആവര്‍ത്തിച്ചു കൊണ്ടാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ കേരളം വിട്ടത്. സംസ്ഥാന പൊലീസ് എടുത്ത കേസുകളില്‍ വീഴ്ചയുണ്ടായെന്നും ഒന്നിലും കുറ്റപത്രം കൊടുത്തില്ലെന്നും സുമിത് കുമാര്‍ കുറ്റപ്പെടുത്തി. കസ്റ്റംസിന് മേല്‍ കേന്ദ്ര സമ്മ!ര്‍ദ്ദമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്ഥലം മാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ പറയുന്നു.

 



കേന്ദ്രം പറഞ്ഞാല്‍ കേള്‍ക്കുന്ന ഉദ്യോഗസ്ഥനായിരുന്നില്ല സുമിത് കുമാര്‍. സാധാരണഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടാറുമില്ല. അത്തരത്തില്‍ ഇടപെടലുണ്ടായാല്‍ ഭാവിയില്‍ അത് ദോഷമായി തീരുമെന്ന് കേന്ദ്രത്തിനറിയാം. കസ്റ്റംസ് പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാരിന് കടുത്ത നിയന്ത്രണങ്ങള്‍ സാധാരണയായി ഉണ്ടാകാറില്ല. സൂമിത് കുമാറിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.

രാഷ്ട്രീയപാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യം അല്ലെന്നാണ് സുമിത് കുമാര്‍ പറയുന്നത്. എന്നാല്‍ അന്വേഷണം സുതാര്യമായാണ് നടന്നതെന്നും ആര്‍ക്കും തന്നെ സ്വാധീനിക്കാനോ സമ്മര്‍ദ്ദത്തിലാക്കാനോ ആകില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേല്‍ അധികാരമില്ലെന്നായിരുന്നു മറുപടി.

 



കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള അക്രമത്തിലെ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്ന് സുമിത് കുമാര്‍ ആരോപിക്കുന്നു. പലതവണ അക്രമങ്ങള്‍ ഉണ്ടായിട്ടും പോലീസ് ഒരു കുറ്റപത്രം പോലും ഇതുവരെ തയ്യാറായിക്കിയില്ല. കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണെന്നും സര്‍ക്കാരിനെതിരെ താന്‍ ഒരു കമ്മിഷനെ വച്ചാല്‍ എങ്ങനെയുണ്ടാകുമെന്നും സുമിത് കുമാര്‍ ചോദിക്കുന്നു. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത നീക്കമാണ് ഇതെന്നാണ് പരിഹാസം.

ഡോളര്‍ കടത്ത് കേസില്‍ കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് പറഞ്ഞ സുമിത് കുമാര്‍ അതുമായി ബന്ധപ്പെട്ട ചില നയതന്ത്ര ഉദ്യോഗസ്ഥരും ആയിട്ടാണ് മുന്‍ മന്ത്രിക്ക് ബന്ധമെന്ന് വിശദീകരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ജലീലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ നിന്നും സുമിത് കുമാറിന്റെ നിലപാട് നമുക്ക് മനസിലാക്കാവുന്നതേയുള്ളു.അദ്ദേഹത്തിന് വേണമെങ്കില്‍ ജലീലിനെതിരെ ആരോപണം ഉന്നയിക്കാമായിരുന്നു.എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല.



കേന്ദ്ര സര്‍ക്കാരിനെ പോലും കടത്തിവെട്ടുന്ന തരത്തില്‍ പെരുമാറാന്‍ സംസ്ഥാന സര്‍ക്കാര കഴിയുന്നു എന്നതിന്റെ ഉദാഹരണമായി സുമിത് കുമാറിന്റെ സ്ഥലം മാറ്റത്തെ കാണുന്ന നിരവധിയാളുകള്‍ കേരളത്തിലുണ്ട്. ഇനി നരേന്ദ്രമോദിയില്‍ മാത്രമാണ് പ്രതീക്ഷ.അതിനിടെ മോദിക്കെതിരെയും സംശയമുന ഉന്തുന്നവര്‍ നിരവധിയുണ്ട്. പിണറായിയുടെ ഡല്‍ഹി യാത്രയുടെ ബാക്കി പത്രമാണ് സുമിതിന്റെ സ്ഥലം മാറ്റമെന്ന് അവര്‍ വാദിക്കുന്നു.

ജോണ്‍ ബ്രിട്ടാസ് ഡല്‍ഹിയിലെത്തിയതോടെ വലിയ സ്വാധീനമാണ് പിണറായി സര്‍ക്കാരിന് ഡല്‍ഹിയിലുള്ളത്. അതാണ് പുതിയ മാറ്റങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം.

 



അതേ സമയം സ്വര്‍ണ്ണ കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുമാണെന്ന് കസ്റ്റംസ് കമ്മിഷണറുടെ പ്രതികരണത്തിലൂടെ വ്യക്തമായെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.


ഉദ്യോഗസ്ഥനെന്ന നിലയില്‍ പരിമിതിയില്‍ നിന്ന് അദ്ദേഹം വ്യക്തമായി കാര്യം പറഞ്ഞു. സുമിത് കുമാറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends