വിസ്മയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയ കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു.
അഞ്ചല്‍ ഉത്ര കേസിലെയും സപെഷ്യല്‍ പ്രോസിക്യൂട്ടറായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ജി. മോഹന്‍രാജിനെയാണ് സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.
ജി മോഹന്‍രാജിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പൊലീസ് നിര്‍ദേശിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പട്ടികയിലും മോഹന്‍രാജിനായിരുന്നു പ്രഥമ പരിഗണന.
ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ തന്നെ നിയമിച്ചത്. വിസ്മയ കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha
























