Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടവും ആത്മഹത്യയും; മൃതദേഹവുമായി കണ്ണൂരിൽ എത്തി തിരിച്ചുപോകുന്നതിനിടയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു:- യാത്രാമൊഴി ചൊല്ലി മണിക്കൂറുകള്‍ക്കുള്ളിൽ യുവാവിന്റെ ആത്മഹത്യ..... മാനസയുടെ മരണ ശേഷം സംഭവിച്ചത് ഇതാണ്...

02 AUGUST 2021 06:42 AM IST
മലയാളി വാര്‍ത്ത

കൊല്ലപ്പെട്ട ഡന്റൽ ഡോക്ടർ മാനസയുടെ മരണത്തിന് പിന്നാലെ അപ്രതീക്ഷിതമായി അപകടവും ആത്മഹത്യയും. കഴിഞ്ഞ ദിവസമാണ് മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടത്. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 2.50-ഓടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഉച്ചയോടെ പുറത്ത് വന്നത് പി.വി. മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയെന്ന മറ്റൊരു ദുരന്തവാർത്തയായിരുന്നു. മാനസയ്ക്ക് യാത്രാമൊഴി ചൊല്ലി മണിക്കൂറുകള്‍ക്കുള്ളിലാണ് മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് ആത്മഹത്യ ചെയ്തത്. തന്‍റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് വിനീഷ് ജീവനൊടുക്കിയത്.

അയല്‍വാസികള്‍ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിനീഷിന്റെ മൃതദേഹം കണ്ടത്. വളയംകുളം മനക്കല്‍ കുന്ന് താമസിക്കുന്ന പരേതനായ പടിഞ്ഞാറയില്‍ കോരന്‍ കുട്ടിയുടെ മകനാണ് വിനീഷ്. അമ്മയോടൊപ്പം താമസിച്ചിരുന്ന വിനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന അരും കൊലയുടെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തി ആത്മഹത്യയും നടക്കുന്നത്.

ഒരുവർഷം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ മുൻ കാമുകനായ കണ്ണൂര്‍ സ്വദേശി രഖിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാളും സ്വയം ജീവനൊടുക്കി. മാനസ ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഗിന്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇടക്കാലത്ത് ഇരുവരും തമ്മിൽ അകന്നതോടെയാണ് രഖിലുനുള്ളില്‍ വളര്‍ന്ന പക കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ രഖിലിനെ കുറിച്ച് നിഗൂഢത നിറഞ്ഞ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

മാനസയുമായി അകന്ന ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. മാനസയെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് കുടുംബം രഖിലിനെതിരെ പൊലീസില്‍‌ പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയതോടെ മാനസയെ ഒരുതരത്തിലും ശല്യം ചെയ്യരുതെന്ന് പൊലീസ് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഈ സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞാണ് കേരളം ഞെട്ടിയ കൊടുംക്രൂരത അരങ്ങേറിയത്.

രഖില്‍ മരിച്ചെങ്കിലും ബിഹാറിൽ നിന്ന് തോക്ക് കിട്ടിയ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്. ബിഹാറിലെ തോക്കുകളുണ്ടാക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കൊലപാതകം ആസൂത്രണം ചെയ്യാൻ രഖിലിന് കൂട്ടുകാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കം അന്വേഷണിക്കുകയാണ് പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (29 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (45 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends