Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

'ഒന്നെങ്കില്‍ എല്ലാവരെയും ട്രോളണം, വിമര്‍ശിക്കണം, അതല്ലാതെ ഒരു വശത്ത് വെളുപ്പിക്കലും, കണ്ണടച്ച്‌ ഇരുട്ടാക്കലും മറു വശത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യവും കാണിച്ചാല്‍ ഇനിയുള്ള കാലത്ത് ഒരു സിനിമ ഇറക്കണം എങ്കില്‍ ആദ്യം ഓരോ മതത്തിലെയും അന്തങ്ങളുടെ അനുവാദം വാങ്ങേണ്ടി വരും....' വൈറലായി കുറിപ്പ്

03 AUGUST 2021 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്

കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ വിവാദങ്ങളിലേക്ക് എത്തിയിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈന്‍ ആയ 'നോട്ട് ഫ്രം ദി ബൈബിള്‍' എന്ന വാചകമാണ് പലരെയും ഇത്തരത്തിൽ ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വരുകയുണ്ടായി. ഒടുവില്‍, ടാഗ്‌ലൈന്‍ മാത്രം മാറ്റാമെന്ന് വ്യക്തമാക്കി നാദിര്‍ഷായും പ്രതികരണമറിയിച്ചിരുന്നു. എന്നാല്‍, വളരെ സെലക്ടീവ് ആയി പെരുമാറുന്ന വൈദികര്‍ക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹ്ട്രീയ നിരീക്ഷകനായ ജിതിന്‍ കെ ജേക്കബ്.

എന്നാൽ ആരെങ്കിലും ചീത്തവിളിച്ചാലോ, ട്രോളിയാലോ ഊര്‍ന്നുപോകുന്ന ഒന്നാണ് ഈ വിശ്വാസം എങ്കില്‍ അത് വിശ്വാസം അല്ല, വെറും പ്രഹസനം മാത്രമാണെന്ന് ജിതിന്‍ കുറിക്കുകയുണ്ടായി. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോഴും ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷത്തിന്റെ മരണത്തിലും അനുശോചനം അര്‍പ്പിക്കുകയോ കൂടെ ചേരുകയോ ചെയ്യാത്തവര്‍ ഇന്നെന്തിനാണ് ഒരു സിനിമയുടെ പേരില്‍ മുറവിളി കൂട്ടുന്നതെന്ന് ജിതിന്‍ ചോദിക്കുന്നു.

ജിതിന്‍ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'കുമാരാ.. അനക്ക് ഈ ഇടയായി കുറച്ച്‌ വര്‍ഗീയത കൂടണിണ്ട്'.. മലബാറില്‍ ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനെ പറയൂള്ളൂ,'

'എങ്കില്‍ നാടകത്തിന്റെ പേര് മാറ്റേണ്ടി വരും ദുഷ്യന്തന്റെ സുന്നത്ത് കല്യാണം'

കൌണ്ടറുകളുടെ പൂരം.. ഈ സീന്‍ കണ്ട് പൊട്ടിച്ചിരിക്കാത്ത മലയാളി ഉണ്ടോ... പക്ഷെ ഇനിയൊരു കാലത്ത് മലയാള സിനിമയില്‍ നിന്ന് ഇതുപോലൊരു സീന്‍ ഉണ്ടാകില്ല. കാരണം തമാശയില്‍ പോലും വികാരം വൃണപ്പെടുന്നവരായി മാറി മലയാളി. മലയാള സിനിമയില്‍ ഇപ്പോള്‍ വെളുപ്പിക്കലുകളുടെ കാലമാണ്. ഒരു ഭാഗത്തെ വിഷയങ്ങള്‍ മാത്രം കാണുമ്പോള്‍ വാ തുറക്കുന്ന സിനിമക്കാര്‍.. കലാകാരന്മാര്‍ എന്നത് മറന്ന് രാഷ്ട്രീയ - മത അടിമകളായി മാറി ഏറെപ്പേരും. ഇരട്ടത്താപ്പുകള്‍ കാണുമ്പോള്‍ മറുവിഭാഗവും സ്വഭാവികമായും പ്രതികരിക്കും. വിമര്‍ശനവും, ട്രോളും എല്ലാവരെയും കുറിച്ച്‌ ആകുമ്പോള്‍ അത് ആസ്വദിക്കാന്‍ കഴിയും. പക്ഷെ അജണ്ടകള്‍ വെച്ച്‌ ഒരു കലാരൂപത്തെ അവതരിപ്പിക്കുമ്പോള്‍ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുവാന്‍ കഴിയുകയുമില്ലല്ലോ.

ഇപ്പോള്‍ കുറെ അന്തം ക്രിസ്ത്യാനികള്‍ നദിര്‍ഷായെ തെറിവിളിക്കുക ആണ്. നാദിര്‍ഷാ ഒക്കെ എത്രയോ പതിറ്റാണ്ടുകളായി കലാരംഗത്ത് ഉള്ളതാണ്. അദ്ദേഹം എന്തെങ്കിലും അജണ്ടകള്‍ വെച്ചാണ് സിനിമ ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയിട്ടില്ല. മനുഷ്യരെ നന്നായി ചിരിപ്പിക്കാന്‍ അറിയാം അദ്ദേഹത്തിന്. അല്ലെങ്കില്‍ തന്നെ ഒരു സിനിമയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കര്‍ത്താവായ യേശു ക്രിസ്തുവിന് എന്ത് സംഭവിക്കാന്‍ ആണ്? ആരെങ്കിലും ചീത്തവിളിച്ചാലോ, ട്രോളിയാലോ ഊര്‍ന്നുപോകുന്ന ഒന്നാണ് ഈ വിശ്വാസം എങ്കില്‍ അത് വിശ്വാസം അല്ല, വെറും പ്രഹസനം മാത്രം. അന്തം ക്രിസ്ത്യാനികളുടെ ഈ ആവേശം ഒന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ കണ്ടില്ലല്ലോ? അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കെടുക്കാനും ആരും ഇല്ലായിരുന്നു.

ഇപ്പോള്‍ സിനിമയുടെ പേരും പറഞ്ഞ് ബഹളം ഉണ്ടാക്കുന്ന വൈദികരുടെയൊക്കെ വായില്‍ പഴമായിരുന്നു അന്ന്.. സൗമ്യ സന്തോഷിനെ കേരളം മനഃപൂര്‍വം അവഗണിച്ചപ്പോള്‍ ഒരു അന്തം ക്രിസ്ത്യാനിക്കും, വൈദികര്‍ക്കും പൊള്ളിയില്ലല്ലോ. മതതീവ്രവാദികളെ പേടിച്ചു അനുശോചന പോസ്റ്റ്‌ മുക്കിയ രാഷ്ട്രീയ നേതാക്കളൊക്കെ അത് കഴിഞ്ഞും അരമനകള്‍ കയറി നിരങ്ങിയില്ലേ? എന്തേ അപ്പോഴൊന്നും നാക്ക് പൊങ്ങിയില്ല?

കേരളത്തിലെ ക്രിസ്തീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണോ? ജോസഫ് മാഷിന്റെ വിഷയത്തിലും, സൗമ്യയുടെ രക്തസാക്ഷിത്വത്തിലും ഇസ്ലാമിക തീവ്രവാദികളെയും, അവര്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളെയും പേടിച്ച്‌ മിണ്ടാതിരുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ കിടന്ന് ഈ ബഹളം വെക്കുന്നത്. അന്തം ക്രിസ്ത്യാനികള്‍ക്ക് അത്രയ്ക്ക് പൊട്ടി ഒലിക്കുന്നു എങ്കില്‍ ഇതേപോലെ ഒരു കലാരൂപം സൃഷ്ടിക്ക്. ഇതുപോലുള്ള അന്തങ്ങളെ സൃഷ്ടിക്കുന്നത് ഇവിടുത്തെ സിനിമക്കാരും, മാധ്യമ പ്രവര്‍ത്തകരും തന്നെയാണ്. ഇത് ഇനിയും കൂടത്തെ ഉള്ളൂ. എന്തിനും ഏതിനും മതം കാണാന്‍ തുടങ്ങിയിരിക്കുന്നു മലയാളി.

അങ്ങനെ ആക്കി എടുത്തതാണ് മലയാളി സമൂഹത്തെ.. വോട്ട് ബാങ്ക് രാഷ്ട്രീയക്കാരും അതിന് ആകുന്നത്ര വെള്ളവും വളവും നല്‍കിയിട്ടുമുണ്ട്. ഇതൊക്കെ ഉണ്ടാക്കിവെക്കുന്ന ഇരട്ടതാപ്പ് രാജപ്പന്മാര്‍ കേരളീയ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം എത്ര വലുതാണ് എന്നോര്‍ക്കണം. ഒന്നെങ്കില്‍ എല്ലാവരെയും ട്രോളണം, വിമര്‍ശിക്കണം, അതല്ലാതെ ഒരു വശത്ത് വെളുപ്പിക്കലും, കണ്ണടച്ച്‌ ഇരുട്ടാക്കലും മറു വശത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യവും കാണിച്ചാല്‍ ഇനിയുള്ള കാലത്ത് ഒരു സിനിമ ഇറക്കണം എങ്കില്‍ ആദ്യം ഓരോ മതത്തിലെയും അന്തങ്ങളുടെ അനുവാദം വാങ്ങേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (6 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (13 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (20 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (30 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (35 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (37 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (44 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (52 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (59 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends