Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

2015 മുതല്‍ 2020 വരെയുളള ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം നേടിയവർ; തയ്യാറാക്കിയ വിവരങ്ങളുടെ പ്ലസ് വണ്‍ സീറ്റുകളെ സംബന്ധിച്ച വിശകലനം, അടിയന്തര പ്രമേയത്തിന്മേൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി

03 AUGUST 2021 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്

കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതല്‍ 2020 വരെയുളള ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്യുകയുണ്ടായി. ഈ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്ലസ് വണ്‍ സീറ്റുകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു.

2020-21 അധ്യയന വര്‍ഷത്തില്‍ 4,21,887 എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,19,653 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.47 ആണ്. സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ബാച്ച് ഒന്നിന് 50 സീറ്റ് എന്ന ക്രമത്തില്‍ ആകെ 3,06,150 സീറ്റുകളാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ 5 വര്‍ഷത്തെ കണക്കനുസരിച്ച് ഹയര്‍ സെക്കണ്ടറി പ്രവേശനം നേടുന്നവര്‍ 3,32,631 ആണ് കുറവുള്ള സീറ്റുകള്‍ 26,481. ഇതിനെല്ലാം പുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍ 30,000 സീറ്റുകളും ഐ.റ്റി.ഐ. കളില്‍ 49,140 സീറ്റുകളും പോളിടെക്നിക്കുകളില്‍ 19,080 സീറ്റുകളും ഉള്‍പ്പെടെ ആകെ 98,220 സീറ്റുകള്‍ വേറെ ഉണ്ട്.

സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ പരിഗണിച്ചാല്‍ പ്രവേശന നടപടികള്‍ അവസാനിച്ചു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉളളത്. നിലവില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കുന്നില്ല.

സംസ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എ പ്ലസ് നേടിയവരുടെ എണ്ണം കൂടുതല്‍ ആണ്. പത്താം തരം പാസ്സായി ഉന്നത പഠനത്തിന് ഹയര്‍ സെക്കണ്ടറി പ്ലസ്വണ്‍ പ്രവേശനത്തിന് യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷയിലെ ഓപ്ഷനുകള്‍ക്ക് അനുസരിച്ച് പ്രവേശന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രവേശനം നല്‍കുന്നതാണ്. അതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കകളും ഉണ്ടാകേണ്ട സാഹചര്യമില്ല. മുന്‍വര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്‍ സെക്കന്‍ററി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കില്ല.

അതോടൊപ്പം തന്നെ മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍ കാസറഗോഡ് വരെ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ 28,160 (ഇരുപത്തി എട്ടായിരത്തി നൂറ്റി അറുപത്) സീറ്റുകള്‍ കൂടി ലഭ്യമാകും. മലബാര്‍ മേഖലയില്‍ 2021 എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായവര്‍ 2,24,312. കഴിഞ്ഞ വര്‍ഷത്തെ ശരാശരി പ്രവേശനം എടുത്താന്‍ ഹയര്‍ സെക്കന്‍ററിയില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 1,65,477. 1 ഡിവിഷനില്‍ 50 കുട്ടികള്‍ എന്ന കണക്കില്‍ നിലവില്‍ മലബാര്‍ മേഖലയില്‍ ആകെ 1,40,800 സീറ്റുകളുണ്ട്.

20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തുമ്പോള്‍ പുതുതായി 28,160 സീറ്റുകള്‍ കൂടും. അങ്ങനെ ആകെ 1,68,960 സീറ്റുകള്‍. മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തി കഴിയുമ്പോള്‍ മലപ്പുറം ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും ഗവണ്‍മെന്‍റ് എയിഡഡ് സീറ്റുകള്‍ തന്നെ ആവശ്യത്തിനുണ്ട്. മലപ്പുറം ജില്ലയില്‍ 2700 സീറ്റുകളുടെ കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി. വിജയിച്ചവരില്‍ നിന്നും 1816 കുറവു കുട്ടികളാണ് ഇക്കൊല്ലം മലപ്പുറം ജില്ലയില്‍ വിജയിച്ചത്. മാത്രവുമല്ല അണ്‍ എയിഡഡ് മേഖലയില്‍ 11,275 മലപ്പുറം ജില്ലയില്‍ ലഭ്യമാണ്.

എന്നിരുന്നാലും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ച് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തേയും ഓപ്ഷനുകളേയും അടിസ്ഥാനപ്പെടുത്തി മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിയ്ക്കുന്നതാണെന്നും അറിയിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (6 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (13 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (20 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (30 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (35 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (37 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (44 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (52 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (59 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends