കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എഞ്ചിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്റ്റ് പരീക്ഷഫലവും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കരുത്.
എന്‍ട്രന്‍സ് പരീക്ഷാ ഫലത്തിെന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക്പട്ടിക തയാറാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
വ്യാഴാഴ്ച നടക്കേണ്ട പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്നതാണ് കോടതി തടഞ്ഞത്. കേസ് പിന്നീട് പിരിഗണിക്കും.
"
https://www.facebook.com/Malayalivartha
























