Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

'ഇനിയും ഈ അബദ്ധത്തിനു പിന്നാലെ പോകരുത്. കാട്ടു തീ പോലെ പടരുകയാണ് ഒരു പരമാബദ്ധം. കാര്യങ്ങള്‍ മനസിലാക്കി സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാല്‍ അതുപോലുള്ള അബദ്ധങ്ങള്‍ ഉണ്ടാകും...' അത്ലറ്റിക് കോച്ച്‌ ഡോ.മുഹമ്മദ് അഷറഫ് കുറിക്കുന്നു

03 AUGUST 2021 03:42 PM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്സ് ഹൈജമ്പില്‍ സ്വര്‍ണ്ണ മെഡല്‍ പങ്കുവെച്ച സംഭവം ഖത്തര്‍ അത്ലറ്റായ അമുഅതസ് ബാഷിറിന്റെ മഹാമനസ്‌കതയല്ലെന്ന് വ്യക്തമാക്കി അത്ലറ്റിക് കോച്ച്‌ ഡോ.മുഹമ്മദ് അഷറഫ്. ടൈബ്രേക്കര്‍ വേണ്ടിവന്നാലുള്ള ജമ്പ് ഓഫ് നിയമം അനുസരിച്ചാണ് മെഡല്‍ രണ്ടു പേര്‍ക്കും നല്‍കിയതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അബദ്ധമാണെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ-

ഇനിയും ഈ അബദ്ധത്തിനു പിന്നാലെ പോകരുത്

കാട്ടു തീ പോലെ പടരുകയാണ് ഒരു പരമാബദ്ധം

അതുകൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ഞാന്‍ എന്റെ ഇന്‍ ബോക്‌സിലും സ്വകാര്യ ഫോണിലും വന്നു കൊണ്ടിരിക്കുന്ന സ്‌ന്ദേശങ്ങള്‍ക്കു കണക്കില്ല ഖത്തറിന്റെ വിഖ്യാത ഹൈ ജംപു ലോക ചാമ്ബ്യന്‍ അമുഅതസ് ബര്‍ഷിമിനെ ഒരു അത്ഭുത കഥാ പാത്രമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാ മനസ്‌കതയും കാരണം ഇറ്റലിയുടെ ഗിയാന്‍ മാര്‍ക്കോ ടംബേറിക്കും ഒളിമ്ബിക് ഹൈ ജംപ് സ്വര്‍ണ്ണത്തില്‍ പങ്കാളിത്തം കിട്ടി എന്നാണു വാര്‍ത്തകള്‍ പ്രചരിക്കുന്നത്

ഈ മത്സരം നടന്നു കൊണ്ടിരിക്കുമ്ബോള്‍ തന്നെ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നറിഞ്ഞ ഞാന്‍ ഹൈ ജംപ് ടൈ ബ്രേക്കര്‍ നിയമം എന്താണെന്നും അതനുസരിച്ചു 2 .37 മീറ്റര്‍ ഉയരം പിന്നിട്ട രണ്ടു പേര്‍ക്ക് സ്വര്‍ണ്ണ മെഡലും അതെ ഉയരം കടക്കാന്‍ ഒരു ചാന്‍സ് കൂടുതല്‍ വേണ്ടി വന്ന ബെലറൂസ് കാരനു ഒട്ടു മെഡലും കിട്ടി എന്ന് മത്സരം തീര്‍ന്ന ഉടനെ എഫ് ബി യില്‍ പോസ്റ്റ് ചെയ്തു

എന്നാല്‍ അതിനുള്ള എന്റെ അര്‍ഹത ചോദ്യം ചെയ്ത് കൊണ്ട് അറുപതോളം കമന്റുകള്‍ എനിക്ക് കിട്ടി അവരോടു ഒന്ന് പറഞ്ഞോട്ടെ ഞാന്‍ ആത്യന്തികമായി ഒരു അത് ലറ്റിക്ക് കോച്ചാണ് ഈ നിയമം പഠിപ്പിക്കുന്നയാള്‍..!

ഇറ്റലിക്കാരനു പരുക്ക് പറ്റിയത് കൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വര്‍ണ്ണ മെഡല്‍ പങ്കിട്ടു തരണമെന്നും ബര്‍ഷിം റഫറിയോടു അഭ്യര്‍ധിച്ചുവെന്നും അത് കേട്ട ഉടനെ അയാള്‍ അത് തല കുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്..!

എന്നാല്‍ അതൊരു പരമ അബദ്ധമാണ്

ഹൈ ജംപില്‍ ഒരേ ഉയരം ഒരു പോലുള്ള ചാന്‍സുകളില്‍ രണ്ടു പേര് ചാടിക്കടക്കുകയാണെങ്കില്‍ അവസാനം ഒരു ടൈ ബ്രെക്കര്‍ വേണ്ടി വരുന്നു അതിനായി ബാര്‍ ഒരുപടി ഉയര്‍ത്തും അത് ഇവിടെ 2 .39 ആയപ്പോള്‍ രണ്ടു പേരും പരാജയപ്പെട്ടു ജമ്ബ്‌അ ഓഫ് നിയമം

If the event remains tied for first place the jumpers have a jump-off, beginning at the next height above their highest success. Jumpers have one attempt at each height.

ഇവിടെ ഓരോ ഉയരത്തിനും ഒരു ചാന്‍സെ ലഭിക്കൂ വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കില്‍ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ്

നിയമം

2.39 ല്‍ ഇരുവരും പരാജയപ്പെട്ടത്തോടെ

രണ്ടു പേരും മെഡല്‍ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാര്‍ഷിം അക്കാര്യം റഫറിയെ അറിയിച്ചു അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡല്‍ പങ്കുവയ്ക്കല്‍ നടന്നത്

അതിനാണ് ഖത്തറുകാരന്‍ ചാട്ടക്കാരന്‍ന്റെ മഹാ മനസ്‌കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരനു സ്വര്‍ണ്ണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത് ..!

ആരുടെയെങ്കിലും നിര്‍ദ്ദേശം കേട്ട് മെഡല്‍ പങ്കുവയ്ക്കാനുള്ള സലോമന്‍ നിയമം ഒന്നും അത്‌ലറ്റിക്‌സില്‍ നിലവിലില്ല അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാല്‍ അയാള്‍ക്കുള്ള ഇടം വേറെ ആകും

അതൊക്കെ ചോദിക്കാനും നിയമങ്ങള്‍ നടപ്പാക്കാനും ഒളിമ്ബിക് സമിതിയും ലോക സ്‌പോര്‍ട്‌സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട

ഇനി 2 37 തന്നെ പിന്നിട്ട ബെലറൂസ്‌കൂ കാരന്. കൂടി എന്ത് കൊണ്ട് സ്വര്‍ണ്ണ മെഡല്‍ കൊടുത്തില്ല എന്നതാണ് അടുത്ത ചോദ്യം

അവര്‍ക്കുള്ള മറുപടി അയാള്‍ ഈ അവസാന ടൈ ബ്രെക്കറില്‍ വരുന്നില്ല കാരണം ആ ഉയരം പിന്നീടാന്‍ അയാള്‍ക്ക് ഒരു ചാന്‍സ് കൂടുതല്‍ വേണ്ടി വന്നു

എന്നാല്‍ പിന്നെ എന്ത് കൊണ്ട് അയാള്‍ക്ക് വെള്ളി കൊടുത്തില്ല എന്നതാണ് മറ്റൊരു ചോദ്യം

അത് ഈ നിയമം ഉണ്ടാക്കിയവര്‍ നിര്‍വചിച്ചിരിക്കുന്നതു 2 സ്വര്‍ണ്ണം കഴിഞ്ഞാല്‍ ഒരു ഓട് അല്ലങ്കില്‍ 2 ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും എന്നാണു

അതുകൊണ്ടു കാര്യങ്ങള്‍ മനസിലാക്കി സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാല്‍ അതുപോലുള്ള അബദ്ധങ്ങള്‍ ഉണ്ടാകും

അതുകൊണ്ടു ഇനി അന്വേഷണങ്ങള്‍ വേണ്ട

ഡോ മുഹമദ് അഷ്റഫ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (5 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (5 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (6 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (6 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (6 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (6 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (7 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (9 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (10 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (10 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (10 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (11 hours ago)

Malayali Vartha Recommends