ഒൻപത്‌മസം ഗർഭിണിയായ ഭാര്യ വിളിക്കുന്നുവെന്ന് പറഞ്ഞിട്ടും കേട്ടില്ല! ബൈക്കിന്‍റെ ഇന്‍ഷ്വറന്‍സ് കാലാവധി തീർന്നു പോയി; പെട്രോളിങ്ങിനിടെ യുവാവിന്‍റെ ഫോണ്‍ പിടിച്ചുവാങ്ങി വനിതാ എസ്‌ഐ: നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെ ഫോണ്‍ തിരികെ നൽകി

ബൈക്കിന് ഇന്ഷുൻറൻസില്ല സംഭവം പോലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ മൊബൈൽ ഫോണും പിടിച്ചു വാങ്ങിക്കൊണ്ട് പോയി. വ്യത്യസ്തമായ ശിക്ഷ രീതി മലപ്പുറത്താണ് നടന്നത്. പട്രോളിംഗിനിടെ യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി കൊണ്ടുപോയ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.
ബൈക്കിന്‍റെ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞത് ശ്രദ്ധയില്‍ പെട്ട മലപ്പുറം ട്രാഫിക് എസ് ഐ ഇന്ദു റാണിയാണ് ബൈക്ക് ഉടമയുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയത്.
നാട്ടുകാര്‍ ശക്തമായി പ്രതികരിച്ചതോടെ പിഴയടക്കാന്‍ എഴുതി നല്‍കി എസ്.ഐ.ഫോണ്‍ തിരിച്ചു നല്‍കിയത്. ഇതിനിടയില്‍ നാട്ടുകാര്‍ പോലീസിനെതിരെ പ്രതികരിക്കുന്നത് ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദ്യശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ഒന്‍പത് മാസം ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും എസ് ഐ ഫോണ്‍ നല്‍കിയില്ലെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. മൊബൈല്‍ പിടിച്ചുവാങ്ങുന്നത് എന്ത് അധികാരത്തിലാണെന്നും വീഡിയോയില്‍ നാട്ടുകാര്‍ ചോദിക്കുന്നു.
പിഴയടയ്ക്കൂവെന്ന് പൊലീസ് പറഞ്ഞതോടെ പിഴ കോടതിയില്‍ അടച്ചോളാമെന്ന് യുവാവ് മറുപടി നല്‍കി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് പൊലീസ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha























