ഇനി മുതല്‍ ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ എല്ലാ കടകളും തുറക്കാൻ അനുമതി നൽകിയേക്കും; ഒദ്യോഗിക പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നടത്തും

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്‍ മാറ്റം വരുത്തി. ഇനി മുതല്‍ ഞായറാഴ്ച മാത്രമായിരിക്കും സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുക. ശനിയാഴ്ചത്തെ നിയന്ത്രണം നീക്കുകയും ചെയ്തിട്ടുണ്ട്. കടകളെല്ലാം ആറ് ദിവസം തുറക്കുവാനാണ് തീരുമാനം ഇത് സംബന്ധിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കും. കൂടുതല്‍ കോവിഡ് ബാധിതരുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത. അടുത്തയാഴ്ച മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ എല്ലാ കടകളും തുറക്കുവാന്‍ അനുമതി നല്‍കുമെന്നാണ് വിവരം. കോവിഡ് കേസുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുവാനും തീരുമാനിച്ചേക്കും. അതേസമയം, ഇളവുകളില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























