കേരളത്തില്‍നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ വ്യാഴാഴ്ച മുതല്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി; പുതിയ നിബന്ധന വിമാനയാത്രക്കാര്‍ക്കും ബാധകം

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ വ്യാഴാഴ്ച മുതല്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് കെെയില്‍ കരുതേണ്ടത്. പുതിയ നിബന്ധന വിമാനയാത്രക്കാര്‍ക്കും ബാധകമാണ്. എന്നാല്‍ വാക്സിനേഷന്‍ കഴിഞ്ഞവര്‍ക്ക് ഇതില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്ത് പതിനാല് ദിവസം പൂര്‍ത്തിയായവര്‍ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഇവര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. വിമാനയാത്രക്കാരുടെ ശരീര താപനില വിമാനത്താളവത്തില്‍ പരിശോധിക്കും. ഉയര്‍ന്ന താപനിലയുള്ളവരെ റാപ്പിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി പതിമൂന്ന് മിനിട്ടിനുള്ളില്‍ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം തിരുച്ചിറപ്പള്ളി, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം, റോഡ് മാര്‍ഗമുളള യാത്രക്കാരെ അതിര്‍ത്തിയില്‍ വാഹനം തടഞ്ഞു പരിശോധിക്കും. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെതന്നെ, കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവര്‍ക്ക് നെഗറ്റിവ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഈ മാസം അഞ്ചുമുതല്‍ നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നിലവില്‍ അതിര്‍ത്തിജില്ലകളില്‍ തമിഴ്നാട് കര്‍ശന പരിശോധന നടത്തിവരുന്നുണ്ട്.
https://www.facebook.com/Malayalivartha























