അധികാരക്കസേരയെച്ചൊല്ലി തർക്കം; പൊലിസ് സ്‌റ്റേഷനില്‍ പരാതിക്കാരുടെ മുന്നില്‍ വനിതാ എസ്.ഐമാര്‍ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

കൊട്ടാരക്കരയിൽ അധികാരക്കസേരയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനില്‍ പരാതിക്കാരുടെ മുന്നില്‍ വനിതാ എസ്.ഐമാര്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വനിതാ പൊലിസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച പകലായിരുന്നു സംഭവം.
സ്‌റ്റേഷനിലെ ചുമതലക്കാരിയായ എസ്.ഐ ഫാത്തിമ്മയ്ക്കാണ് പരുക്കേറ്റത്. ഇവിടെ സ്ഥലംമാറി വന്ന എസ്.ഐ ഡെയ്‌സിയും ഫാത്തിമയും തമ്മിലാണ് കസേരക്കുവേണ്ടി കൈയാങ്കളി നടത്തിയത്. പരുക്കേറ്റ ഫാത്തിമക്കായിരുന്നു എസ്.ഐയുടേയും എസ്.എച്ച്.ഒയുടേയും ചുമതല.
തെരഞ്ഞെടുപ്പു കാലത്ത് ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ട ഡെയ്‌സി, പുനര്‍ നിയമന ഉത്തരവുമായാണ് ചൊവ്വാഴ്ച ചുമതലയേക്കാന്‍ എത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പ് തനിക്ക് ലഭിക്കാത്തതിനാല്‍ ചുമതല ഒഴിയാന്‍ എസ്.ഐ ഫാത്തിമ വിസമ്മതിച്ചു. രാവിലെ മുതല്‍ തര്‍ക്കങ്ങള്‍ തുടങ്ങിയെങ്കിലും ഉച്ചയായതോടെ തനിക്ക് കസേര വിട്ടുതരണമെന്ന് അവശ്യപ്പെട്ട് ചുമതല ഏല്‍ക്കാനെത്തിയ എസ്.ഐ മേശപൂട്ടി താക്കോലെടുത്തതോടെ ഇരുവരും കൈയാങ്കളി നടത്തുകയായിരുന്നു. ഇതിനിടയിലാണ് പരുക്കേറ്റത്.
ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരുടെ എല്ലിന് പൊട്ടലുണ്ട്. സ്‌റ്റേഷനില്‍ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുന്‍പിലായിരുന്നു കൈയാങ്കളി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























