കാണാതായ വയോധികന് പുഴയില്‍ മരിച്ച നിലയില്‍

പശുക്കടവില്‍ കാണാതായ വയോധികനെ കുരുടന്‍കടവ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തേട്ട്പടവില്‍ പാപ്പച്ചെന്റ (ഫിലിപ്പോസ് -74) മൃതദേഹമാണ് കുരുടന് കടവ് പാലത്തിനു സമീപം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് പുഴയിലേക്ക് പോയ ഇയാളെ കാണാതായെങ്കിലും പുഴയിലെ അതിശക്തമായ ഒഴുക്കു കാരണം തിരച്ചില്‍ നടത്താനായില്ല.
ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ഷാജി, റോയ്, ബെന്നി, ബിജി. മരുമക്കള്‍: രേഖ (അങ്കമാലി), ശോഭന, ജോളി (എറണാകുളം), രാജു (ഒളവന). വ്യാഴാഴ്ച പശുക്കടവ് സെന്റ് തെരേസ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും...
https://www.facebook.com/Malayalivartha























