Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

'ശിവൻകുട്ടി തറ ഗുണ്ട!' മുഖ്യമന്ത്രി മറ്റൊരു ശിവൻ കുട്ടി... അടിച്ച് കസറി കെ.സുധാകരൻ... ഇടതൻമാർ തലയിൽ മുണ്ടിട്ടു...

05 AUGUST 2021 12:25 AM IST
മലയാളി വാര്‍ത്ത

More Stories...

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

കേരളത്തിൽ ഇപ്പോൾ മഹായുദ്ധമാണ് നടക്കുന്നത്. വടക്കൻ പാട്ടുകളിൽ കേട്ട പോലെ അടവും അഭ്യാസവും എടുത്ത് രാഷ്ട്രീയത്തിൽ വെട്ടി പയറ്റുകയാണ് ഇപ്പോൾ കേരളത്തിൽ ചെയ്യുന്നത്. കഴിഞ്ഞ സർക്കാരിൽ വേണ്ടത്ര പൊട്ടിത്തെറികൽ ഒന്നും ഉണ്ടായിരുന്നില്ല. നനഞ്ഞ പടക്കം പോലത്തെ പ്രതിപക്ഷമായിരുന്നു മുൻപത്തേത്. എന്നാൽ ബർണൻ കോളേജ് പിള്ളേർ നേർക്ക് നേർ എത്തിയപ്പോൾ മൊത്തത്തിൽ വെടിയും പുകയും മാത്രമാണ്.

കോളേജ് പിള്ളേരുടെ ഈവക അടി നമ്മൾ മലയാളികൾ നേരത്തേ കണ്ട് മാർക്കിട്ടതാണ്. രണ്ടും പേരും ഒന്നിനൊന്ന് മെച്ചം എന്നേ പറയാനുള്ളൂ. എന്നാലിപ്പോൾ അടുത്ത മുട്ടൻ വിവാദത്തിനും മത്സരത്തിനും തിരി കൊളുത്തിയിരിക്കുകയാണ് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഇത്തവണ കടന്നാക്രമിച്ചത് കുറച്ച് കൂടിപ്പോയോ എന്ന ചോദ്യം തന്നെയാണ് പ്രതിപക്ഷ പാർട്ടികൾ പോലും പരസ്പരം ചോദിക്കുന്നത്. ഏറ് ആദ്യം കൊടുത്തത് ശിവൻകുട്ടിക്കാണ്. തൊട്ട് പിന്നാലെ എപ്പോഴത്തേയും പോലെ തന്റെ ശത്രുവായ മുഖ്യമന്ത്രിയിലേക്കും എത്തിയിട്ടുണ്ട്.

എന്തെന്നാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ ഇപ്രാവശ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അതിരുവിട്ട് വിമർശിച്ചു എന്ന് തന്നെയാണ് പറയുന്നത്. വിദ്യാഭ്യാസ മന്ത്രിയെ തറ ഗുണ്ടയെന്ന പ്രയോ​ഗത്തോടെയാണ് കെ.സുധാകരൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മുൻപത്തെ പ്രവർത്തികൾ തന്നെയാണ് ഇതിനൊക്കെ ആധാരമായിട്ടുള്ളതും.

ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനാകുമെന്നുമാണ് കെ.സുധാകരൻ പറഞ്ഞത്. ഇതിലൂടെ പറഞ്ഞ് പറയാതെ മുഖ്യമന്ത്രിയേയും എന്താണ് അദ്ദേഹം വിശേഷിപ്പിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

നിയമസഭയിലെ കോലാഹലങ്ങൾ നമ്മൾ മലയാളികൾ വീട്ടിലിരുന്ന് തന്നെ തത്സമയം വീക്ഷിച്ചതാണ്. ഇതിന് പിന്നാലെയാണ് സുപ്രീകോടതി വിധിയും പുറത്ത് വന്നിട്ടുള്ളത്. കുറ്റം ചെയ്ത പ്രതികൾ നടപടിക്രമങ്ങൾ നേരിടണം എന്ന നിരീക്ഷണം തന്നെയാണ് കോടതി മുന്നോട്ട് വച്ചിരുന്നതും. ഇത് നമുക്ക് ഏവർക്കും അറിവുള്ള കാര്യവുമാണ്.

നിലവിൽ ശിവൻകുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ നേമം കമലേശ്വരം ഹാർബർ എൻജിനിയറിങ് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്ന വേളയിൽ ആയിരുന്നു സുധാകരൻ ഇത്തരത്തിലുള്ള ​ഗുരുതര ആക്രമണം നടത്തിയത്.

ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനാകുമെന്നും കെ.സുധാകരൻ ആക്ഷേപിച്ചു. 'പരിപാവനമായ നിയമസഭയ്ക്ക് അകത്ത് ഗുണ്ടായിസം കാട്ടി ഉടുമുണ്ട് പൊക്കി ആ നിയമസഭയിലെ സ്പീക്കർ ഇരിക്കുന്ന ചേംബർ മുഴുവൻ അടിച്ചുതകർത്ത ഒരു തറഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയാണ്.' എന്നാണ് കെ.സുധാകരൻ പറഞ്ഞു.

പുതിയ തലമുറയ്ക്ക് റോൾ മോഡൽ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവൻകുട്ടി ഇരിക്കുന്നതിനെ സാംസ്കാരിക കേരളത്തിന് ഉൾക്കൊള്ളാൻ കഴിയില്ല. ശിവൻകുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ല.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശിവൻകുട്ടി രാജിവെയ്ക്കുന്ന കീഴ്വഴക്കം ഉണ്ടായാൽ എസ്എൻസി ലാവ്നിൻ കേസിൽ സുപ്രീംകോടതിയിൽ നിന്നും പ്രതികൂല വിധിയുണ്ടായാൽ രാജിവെയ്ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ വി ശിവൻകുട്ടിയെ സംരക്ഷിക്കുന്നത്. ക്ഷമിക്കാൻ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്.

നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.നിയമസഭ തല്ലിത്തകർത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേത്. എംവി രാഘവന്റെ നാഭിക്ക് തൊഴിച്ചത് ഉൾപ്പെടെ നിയമസഭയിൽ ലജ്ജാകരമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്.

നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎൽഎമാരെ ചുമക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎം എംഎൽഎമാരുടെ ഭാഗത്ത് നിന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. ശിവൻകുട്ടിയുടെ രാജിക്കായുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പോർമുഖത്തിൽ പങ്കാളികളായി നേമത്തെ വോട്ടർമാർക്ക് പറ്റിയ കൈപ്പിഴ തിരുത്താൻ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധർണ്ണ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശനായിരുന്നു ഉദ്ഘാടനം ചെയ്തത്. മന്ത്രിസ്ഥാനം രാജിവെച്ച് ശിവൻകുട്ടി വിചാരണ നേരിടണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 'കോടിക്കണക്കിന് മലയാളികളുടെ മുന്നിൽവെച്ച് നിയമസഭയിൽ നടന്ന അതിക്രമത്തിലെ പ്രതികളായ അന്നത്തെ എംഎൽഎമാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾക്ക് നിയമവാഴ്ചയിലുളള വിശ്വാസം നഷ്ടപ്പെടും.' എന്നും സതീശൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി കഴക്കൂട്ടത്തും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വിഴിഞ്ഞത്തും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എ എ അസീസ്, പി ജെ ജോസഫ്, സിപി ജോൺ ദേവരാജൻ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ തുടങ്ങിയവർ വിവിധ ജില്ലകളിലെ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.

140 നിയോജകമണ്ഡലങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലായിരുന്നു യു.ഡി.എഫ്. ധർണ. ഇത്തരത്തിൽ കേളത്തിലുടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് തിരികൊളുത്താൻ കാത്തിരിക്കുകയാണ് യുഡിഎഫ്. എന്തായാലും ഇത്തവണ കോൺഗ്രസ് ഇടതു പക്ഷത്തിന് ഏറ്റ എതിരാളി തന്നെയാണെന്ന് ഏകദേശം പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (42 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (46 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (52 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (2 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (3 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (4 hours ago)

Malayali Vartha Recommends