Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...


രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...


കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു... അരളിക്ക് പകരക്കാരനായി പനിനീർ റോസ് വിപണി കീഴടക്കിത്തുടങ്ങി...മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാർ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോൾ വിൽക്കുന്നത് പനിനീർ റോസാണ്...

കുറയാതെ കൊറോണ... കേരളത്തെ വരിഞ്ഞുമുറുകി രൂക്ഷമായി കോറോണ.... 2000ത്തിനു മുകളിൽ 4 ജില്ലകൾ; ഈശ്വരാ...

05 AUGUST 2021 12:32 AM IST
മലയാളി വാര്‍ത്ത

More Stories...

കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...

രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...

ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു... അരളിക്ക് പകരക്കാരനായി പനിനീർ റോസ് വിപണി കീഴടക്കിത്തുടങ്ങി...മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാർ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോൾ വിൽക്കുന്നത് പനിനീർ റോസാണ്...

പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...

സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4 ജില്ലകളിലാണ് 2000ത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5 ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,378 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,056 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,44,009 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,047 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2836 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

പുതിയ ഉത്തരവനുസരിച്ച് കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ,ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ മുതൽ ശനി വരെ തുറക്കാം. എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്സിൻ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണം. എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും.

ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുൻസിപ്പൽ വാർഡുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഈ ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.

ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ. എല്ലാ സ്ഥാപനങ്ങളും കടകളിലെ ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ പ്രദർശിപ്പിക്കണം.

അവശ്യവസ്തുകൾ വാങ്ങൽ, വാക്സിനേഷൻ, കൊവിഡ് പരിശോധന, അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, മരുന്നുകൾ വാങ്ങാൻ, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീർഘദൂരയാത്രകൾ, പരീക്ഷകൾ എന്നീ ആവശ്യങ്ങൾക്ക് വേണ്ടി ആളുകൾക്ക് പുറത്തു പോകാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരെണ്ണം ഇനി പുറംലോകം കാണരുത്...!  (4 minutes ago)

എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....  (11 minutes ago)

ഹരിഹരനെ തള്ളി കെ.കെ.രമ  (25 minutes ago)

രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...  (25 minutes ago)

അരളിപ്പൂ വിൽപ്പന ഇടിഞ്ഞു...  (31 minutes ago)

റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം:- റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു: ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്  (38 minutes ago)

പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...  (48 minutes ago)

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...  (2 hours ago)

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...  (2 hours ago)

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...  (2 hours ago)

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്...  (2 hours ago)

മെമ്മറി കാർഡ് കാണാതായത്തിൽ ആ രണ്ടുപേരെയും ചോദ്യം ചെയ്യണം...! 28-ന് തിരുവനതപുരം മുതൽ തൃശൂർ വരെ സർവീസ് നടത്തിയപ്പോൾ ആ കണ്ടക്ടറും ഡ്രൈവറും അറിഞ്ഞിരുനിലെ അതിലെ മെമ്മറി കാർഡിനെ കുറിച്ച്..! സംഭവദിവസം കസ്റ്റ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,800 രൂപ  (4 hours ago)

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി....  (4 hours ago)

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...  (4 hours ago)

Malayali Vartha Recommends