Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...


അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...


അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം


അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്


പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോവിഡ് കേസുകള്‍ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഇരിക്കാം; ആശങ്ക! മരണത്തിൽ വീഴ്ചയില്ലാ... കേരളത്തിൽ അപാകത...

05 AUGUST 2021 12:38 AM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്...

മെമ്മറി കാർഡ് കാണാതായത്തിൽ ആ രണ്ടുപേരെയും ചോദ്യം ചെയ്യണം...! 28-ന് തിരുവനന്തപുരം മുതൽ തൃശൂർ വരെ സർവീസ് നടത്തിയപ്പോൾ ആ കണ്ടക്ടറും ഡ്രൈവറും അറിഞ്ഞിരുനിലെ അതിലെ മെമ്മറി കാർഡിനെ കുറിച്ച്..! സംഭവദിവസം കസ്റ്റഡിയിൽ എടുത്ത് യദു എങ്ങനെ കാർഡ് മോഷ്ടിക്കും..!

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്ചു വെച്ച് അയാൾക്ക് പൈസ പിരിച്ച് കൊടുക്കണം' ആശയം മുന്നോട്ട് വെച്ച് മുൻ ഡി ജി പി സെൻകുമാർ..!

കോവിഡ് 19 കേസുകൾ ചിലപ്പോൾ കണ്ടെത്താനായില്ലെന്നുവരാം എന്നാൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങൾ യഥാർഥ മരണങ്ങൾ കുറച്ചുകാണിച്ചുകൊണ്ടുളള റിപ്പോർട്ടാണ് പുറത്തുവിടുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് തളളിക്കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയിരിക്കുന്നത്.

'പകർച്ചവ്യാധിയുടെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും മാനദണ്ഡങ്ങൾ കാരണം ചിലപ്പോൾ കോവിഡ് 19 കേസുകൾ കണ്ടെത്താനായില്ലെന്ന് വരാം. എന്നാൽ കരുത്തുറ്റതും ചട്ടങ്ങൾ അടിസ്ഥാനമാക്കിയുളള ഇന്ത്യയിലെ മരണ രജിസ്ട്രേഷൻ കാരണം കോവിഡ് മരണങ്ങൾ കണക്കിൽ പെടാതെ പോകുന്നത് അസംഭവ്യമാണ്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ രാജ്യത്താകമാനമുളള ആരോഗ്യമേഖല ചികിത്സാ സഹായംആവശ്യമുളള കേസുകൾ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോ, രേഖപ്പെടുത്തുന്നതോ വൈകിയേക്കാം. പക്ഷേ അത് പിന്നീട് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ശരിയാക്കിയിട്ടുണ്ട്, അതിപ്പോഴും തുടരുകയാണ്. - പ്രസ്താവനയിൽ ആരോഗ്യമന്ത്രാലയം പറയുന്നു.

എട്ടുസംസ്ഥാനങ്ങളിൽ കോവിഡ് മരണ റിപ്പോർട്ടിങ് കുറച്ചുകാണിക്കുന്നുവെന്നായിരുന്നു മാധ്യമ വാർത്ത. ഇത് വെറും ഊഹാപോഹമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളോട് ആശുപത്രികളിൽ സമഗ്രമായ ഓഡിറ്റ് നടത്താനും ജില്ല, തീയതി തിരിച്ച് ഏതെങ്കിലും മരണങ്ങൾ രേഖപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോ​ഗ്യമന്ത്രാലയത്തിന് കൈമാറി.

1 കോവിഡ് പോലുള്ള അസുഖങ്ങളുമായി ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരെ പരിശോധന നടത്തുന്നതിലൂടെയാണ് കേസ് കണ്ടെത്തൽ പ്രധാനമായും നടക്കുന്നത്. മിക്ക ജില്ലകളിലും, കേസുകൾ കണ്ടെത്തുന്നതിന് സജീവമായ നിരീക്ഷണമില്ല.

2 കോവിഡ് രോഗിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയാറാക്കുന്നത് കാര്യക്ഷമമല്ല. ഉദാഹരണത്തിന് 1: 1.5 എന്ന സമ്പർക്ക അനുപാതമാണ് മലപ്പുറം ജില്ലയിൽ ഉള്ളത്. ഈ ജില്ലയിലെ ശരാശരി കുടുംബ വലുപ്പം 5 ന് മുകളിലായതിനാൽ ഇത് കൂടുതൽ പ്രധാനമാണ്, ഇത് പ്രാഥമിക കോൺടാക്റ്റുകൾ പോലും നഷ്‌ടപ്പെടുന്നതായാണ് കാണിക്കുന്നത്. കോൺടാക്റ്റ് ട്രെയ്‌സിംഗിന്റെ ഈ അഭാവം വഴിസമൂഹത്തിലെ ലക്ഷണമില്ലാത്ത/ ചെറിയ രോഗലക്ഷണമുള്ള വ്യക്തികളിലെ രോഗബാധ കണ്ടെത്താനാകാതെ പോകുന്നു.

3. കേസുകളുടെ എണ്ണം വർധിച്ചുവരികയാണെങ്കിലും ആഴ്ചയോട് ആഴ്ചയുള്ള ദൈനംദിന പരിശോധന കുറഞ്ഞുവരുന്ന പ്രവണതയാണുള്ളത്. കൂടാതെ, ആർടി-പിസിആർ ടെസ്റ്റുകൾ പല ജില്ലകളിലും വേണ്ടത്ര അനുപാതത്തിൽ നടത്തുന്നില്ല. പല ജില്ലകളിലും RT-PCR/ RAT അനുപാതം 20:80 ആണ്.

4. രോഗിയെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് സ്വീകാര്യത കുറവാണ്. അതിനാൽ രോഗി വീട്ടില്‍ തന്നെ കഴിയുകയും അത് കുടുംബാംഗങ്ങൾക്കുള്ളിൽ അണുബാധ പകരുന്നതിനും അതിന്റെ ഫലമായി ഉയർന്ന ടിപിആറിനും കാരണമാകുന്നു. പലപ്രദേശങ്ങളും സന്ദർശിക്കുമ്പോൾ ഇത് ദൃശ്യമായിരുന്നു. വലിയ കൂട്ടുകുടുംബങ്ങളിലെ ഭൂരിഭാഗം അംഗങ്ങളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

5. കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചല്ല പ്രഖ്യാപിക്കുന്നത്. മിക്ക ഇടങ്ങളിലും ബഫർ സോണുകളില്ല. രോഗബാധിത പ്രദേശങ്ങൾക്ക് ചുറ്റിലുമുള്ള പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും കാര്യക്ഷമമല്ല.

അതേസമയം, സംസ്ഥാനത്ത് കോവിഡിന്റെ തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആശുപത്രികളിൽ എത്തുന്ന രോഗികളുടെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ഇവ നാളെമുതൽ നടപ്പാക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...  (32 minutes ago)

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...  (37 minutes ago)

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...  (43 minutes ago)

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്...  (1 hour ago)

മെമ്മറി കാർഡ് കാണാതായത്തിൽ ആ രണ്ടുപേരെയും ചോദ്യം ചെയ്യണം...! 28-ന് തിരുവനതപുരം മുതൽ തൃശൂർ വരെ സർവീസ് നടത്തിയപ്പോൾ ആ കണ്ടക്ടറും ഡ്രൈവറും അറിഞ്ഞിരുനിലെ അതിലെ മെമ്മറി കാർഡിനെ കുറിച്ച്..! സംഭവദിവസം കസ്റ്റ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,800 രൂപ  (2 hours ago)

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി....  (2 hours ago)

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...  (2 hours ago)

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്  (3 hours ago)

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നത് വേളാങ്കണ്ണിക്ക്....എഴുപത് പിന്നിട്ട ഷൺമുഖനെ മറ്റ് രണ്ട് പെൺ മക്കളും വേണ്ട..!സഹോദരന്റെ വീട്ടിലേക്ക് മാറ്റി  (3 hours ago)

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു... യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍  (3 hours ago)

എല്‍.ഡി.എഫില്‍ വീണ്ടും തമ്മിത്തല്ല്? സി.പി.ഐയും കേരളാ കോണ്‍ഗ്രസും പിണറായി ജോസുമോനൊപ്പമോ?  (3 hours ago)

കുടകിലെ സോമവാര്‍പേട്ടയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതി അറസ്റ്റില്‍...  (3 hours ago)

കേജരിവാള്‍ ഉയര്‍ത്തിയ ചിന്താവിഷയം എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പൊതു തത്വമായി സ്വീകരിക്കണം....75 കഴിഞ്ഞവരെ അധികാരത്തിലേറ്റരുതെന്ന് ചെറിയാന്‍ ഫിലിപ്പ്  (4 hours ago)

എങ്കിലും തോല്‍ക്കാതിരിക്കാന്‍... ബാങ്കുകള്‍ ജപ്തി ചെയ്ത വസ്തുവകകള്‍ കുടിശ്ശികക്കാരനുതന്നെ തിരികെ ലഭിക്കാന്‍ നിയമഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്തി ചെയ്ത വസ്തു തിരികെക്കിട്ടും; വായ്പത്തുക ഗഡുക്കളായി തിര  (4 hours ago)

Malayali Vartha Recommends