Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

50 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിട്ടും, മീനച്ചിലാറ്റിൽ ചാടി വീട്ടമ്മ ജീവനൊടുക്കിയ നിലയിൽ:- ബന്ധുക്കളിൽ നിന്നടക്കം 15 ലക്ഷത്തോളം രൂപ സൗമ്യ സമാഹരിച്ചിരുന്നെന്നും, ഈ പണം എവിടെ പോയെന്നും ബന്ധുക്കൾ:- ആത്മഹത്യാക്കുറിപ്പിൽ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് സൗമ്യ

05 AUGUST 2021 05:52 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും കാട്ടാനയുടെ ആക്രമണം.... അയ്യന്‍കൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.

മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. അരീപ്പറമ്പ് കുന്നത്തുകുടിയിൽ സുമേഷിന്റെ ഭാര്യ സൗമ്യ (39) യാണ് മരിച്ചത്. ഏറ്റുമാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ഓഫിസിൽ നിന്നു തിരികെ വരുന്ന വഴി കിടങ്ങൂർ കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിന്റെ സമീപത്തു നിന്നാണ് മീനച്ചിലാറ്റിൽ ചാടിയെന്നാണ് പ്രാഥമിക നിഗമനം.

സൗമ്യയുടെ ഭർത്താവിന് നേരത്തേ 50 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പുതിയ വീട് വാങ്ങിയിരുന്നു. പിന്നീട് കുടുംബത്തിന് 15 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൗമ്യയുടെ ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി.

മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി പൊലീസ് കിടങ്ങൂരിലെത്തി. ആറിനു സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

മാതാപിതാക്കൾ ക്ഷമിക്കണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. ളാക്കാട്ടൂരിലുള്ള വീട് വിറ്റ് കടം വീട്ടാനായിരുന്നു ഉദ്ദേശ്യം. ഈയിടെ വീടിന്റെ കച്ചവടം ഉറപ്പിച്ചെങ്കിലും നടന്നില്ല. ഇതു മൂലം സൗമ്യ ദുഃഖിതയായിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാൽ സൗമ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

ബന്ധുക്കളിൽ നിന്നടക്കം 15 ലക്ഷത്തോളം രൂപ സൗമ്യ സമാഹരിച്ചിരുന്നെന്നും, ഈ പണം എവിടെ പോയെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഏറ്റുമാനൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലായിരുന്നു സൗമ്യയ്ക്ക് ജോലി. സാമ്പത്തിക ബാധ്യതയുണ്ടെന്നും മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നുമാണ് ബാഗിൽ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പിലുള്ളത്.

എന്നാൽ സൗമ്യയുട മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ് ഭർത്താവും സുമേഷും ബന്ധുക്കളും. മരിക്കാൻ തക്കവണ്ണം സാമ്പത്തിക ബാധ്യത സൗമ്യയ്ക്കുള്ളതായി അറിയില്ലെന്നും മുൻ സഹപ്രവർത്തകരായ എബിന്റേയും മനുവിന്റേയും പങ്കിൽ സംശയം ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വലിയ കടബാധ്യത തീർക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സൗമ്യ ബന്ധുക്കളിൽ നിന്ന് പണം സമാഹരിച്ചത്. 4 ലക്ഷം രൂപ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാൽ കടബാധ്യത തീർത്തിട്ടില്ല.

അടുത്തിടെ ഭാഗ്യക്കുറി സമ്മാനമായി 50 ലക്ഷത്തോളം രൂപ കിട്ടിയിരുന്നു. ഇതോടെ കുടുംബത്തിന് സാമ്പത്തിക ഭദ്രതയും കൈവന്നിരുന്നു. എന്നിട്ടും സൗമ്യക്ക് ഇത്ര വലിയ ബാധ്യത എങ്ങനെ വന്നു എന്നതാണ് കുടുംബാംഗങ്ങളെ കുഴപ്പിക്കുന്നത്. സൗമ്യയുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (16 minutes ago)

വീണ്ടും കാട്ടാനയുടെ ആക്രമണം.... അയ്യന്‍കൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു  (2 hours ago)

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  (2 hours ago)

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ  (2 hours ago)

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (6 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (7 hours ago)

കിങ്കര സന്ദേശം  (10 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (10 hours ago)

കരമന കൊലപാതകം  (10 hours ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (11 hours ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (11 hours ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (11 hours ago)

Malayali Vartha Recommends