Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...

അമ്പരപ്പോടെ കേരളം... കെ.ടി. ജലീല്‍ അനുഭവിച്ച വേദനകള്‍ക്ക് പകരം വീട്ടുന്നു. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രം വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി

05 AUGUST 2021 07:59 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.

അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...

തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്...!

മുന്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചോദ്യം ചെയ്തപ്പോള്‍ ആഘോഷിച്ച കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനും വന്‍ ബ്രേക്ക് നല്‍കി ജലീല്‍.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രം വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.

 

പത്രത്തിന്റെ ചെയര്‍മാനെന്ന നിലയിലാണിത് നോട്ട് നിരോധനകാലത്താണ് പത്രത്തിന്റെ മാനേജരായിരുന്ന ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്നുള്‍പ്പെടെ ലഭിച്ച തുകയാണിതെന്നാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ പറയുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.

ജൂലായ് 24 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയിരുന്നത്. ആരോഗ്യകാരണങ്ങള്‍ വിവരിച്ച് ഹാജരാകാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹൈദരലി തങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ്, കോഴിക്കോട്ടെത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. 10 കോടി രൂപ പത്രത്തിന്റെ അക്കൗണ്ടില്‍ വന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് ഇ.ഡി ചോദിച്ചു. പണം വന്നതിനെക്കുറിച്ചും ഉറവിടം സംബന്ധിച്ചും തനിക്ക് വ്യക്തമായ അറിവില്ലെന്ന മറുപടിയാണ് തങ്ങള്‍ നല്‍കിയത്. പണം വന്നതില്‍ ഹൈദരലി തങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നല്ല, ചന്ദ്രികയുടെ സി.എം.ഡിയെന്ന നിലയില്‍ അറിവുണ്ടായിരുന്നോയെന്നാണ് അന്വേഷിച്ചതെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.

 



അതേസമയം കെ.ടി. ജലീല്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു 'കോപ്പു'മില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടില്ല. ചില കാര്യങ്ങളില്‍ വ്യക്തത തേടി നോട്ടീസ് നല്‍കുക മാത്രമാണുണ്ടായത്.


ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളില്‍ പാണക്കാട് തങ്ങള്‍ ഭാഗമല്ലെന്ന് മാനേജ്‌മെന്റ് ഇ.ഡിക്ക് മറുപടി നല്‍കിയിട്ടുണ്ട്.

 



ചന്ദ്രികയില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന ആക്ഷേപം വസ്തുതയ്ക്ക് നിരക്കാത്തതാണ്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം 2016ല്‍ ഉണ്ടായതാണ്. തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചത് 2020ലും. മാനേജിംഗ് ഡയറക്ടറെന്ന നിലയില്‍ തങ്ങള്‍ ഫിനാന്‍സ് ഡയറക്ടറെയാണ് അധികാരമേല്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ, ഇ.ഡി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. പാണക്കാട് തങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് വേദനാജനകമാണ്.

വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുന്ന തന്റെ മകന്റെ പേരിലെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍ ദുരൂഹതയില്ല. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വഴി നൂറു ശതമാനം നിയമാനുസൃതമായാണ് പണമിടപാട്. സഹകരണ ബാങ്ക് നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി, അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ നിക്ഷേപിച്ചതാണത്.കെ.ടി. ജലീല്‍ വര്‍ഷങ്ങളോളം തന്റെ പിന്നാലെ നടന്നയാളാണെന്ന്, അടുത്ത അഞ്ച് വര്‍ഷം താന്‍ കുഞ്ഞാലിക്കുട്ടിയുടെ പിറകേയുണ്ടാകുമെന്ന ജലീലിന്റെ പ്രതികരണത്തെപ്പറ്റി ചോദിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു.

 

തന്റെ കാറിന്റെ പിന്‍സീറ്റില്‍ അദ്ദേഹം എപ്പോഴുമുണ്ടാകുമായിരുന്നു. നാട്ടിലാണെങ്കില്‍ അവിടെയും, തിരുവനന്തപുരത്താണെങ്കില്‍ ഇവിടെയും പിന്നാലെ നടക്കും. മന്ത്രിസ്ഥാനമില്ലാതായ ജലീലിന് ഇപ്പോള്‍ പണിയില്ലാതായി. അതുകൊണ്ട് വ്യക്തിപരമായി തനിക്കും, മുസ്ലിംലീഗിനുമെതിരെ പറഞ്ഞുനടന്നാല്‍ ജനശ്രദ്ധ കിട്ടുമെന്നാണ് കരുതുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

കുഞ്ഞാലിക്കുട്ടിയുടെ മകനായത് കൊണ്ട് ബിസിനസ്സ് നടത്തരുതെന്നാണോ ജലീലിന്റെ വാദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളികളെപ്പോലും വര്‍ഷങ്ങളായി തനിക്കറിയാമെന്നും സതീശന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിങ്കര സന്ദേശം  (17 minutes ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (20 minutes ago)

കരമന കൊലപാതകം  (23 minutes ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (1 hour ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (1 hour ago)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന  (1 hour ago)

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (4 hours ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (4 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (4 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (5 hours ago)

യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ...  (5 hours ago)

കോട്ടയം പാമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പാറമ്പുഴ സ്വദേശിയായ ഇലക്ട്രീഷൻ  (5 hours ago)

ഇ.ഡി.സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും അവര്‍ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്..! മുഴുവന്‍ കക്ഷികളുടെയും വാദംകേട്ട കോടതി ഹര്‍ജി വിധിപറയാന്‍ മാറ്റി.... പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കൊടകര പോല  (5 hours ago)

Malayali Vartha Recommends