Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...


രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...


കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു... അരളിക്ക് പകരക്കാരനായി പനിനീർ റോസ് വിപണി കീഴടക്കിത്തുടങ്ങി...മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാർ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോൾ വിൽക്കുന്നത് പനിനീർ റോസാണ്...


റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം:- റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു: ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് അമേരിക്ക; ഇസ്രയേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ബന്ദി കൂടെ കൊല്ലപ്പെട്ടു...

നീണ്ട അഞ്ച് വർഷത്തെ പക ഉള്ളിൽ ഒളിപ്പിച്ച് മദ്യം നൽകി സൽക്കരിച്ച് കൊലപാതകം... വയറിനുള്ളിൽ ആന്തരീകാവയവങ്ങൾ ഇല്ല!! വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്തി:- ചെറിയ കശപിശ, അടിപിടിയിൽ കലാശിച്ചതിന്റെ പ്രതികാരം ക്രൂര കൊലപാതകത്തിൽ എത്തിയപ്പോൾ

05 AUGUST 2021 06:34 AM IST
മലയാളി വാര്‍ത്ത

More Stories...

രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...

ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു... അരളിക്ക് പകരക്കാരനായി പനിനീർ റോസ് വിപണി കീഴടക്കിത്തുടങ്ങി...മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാർ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോൾ വിൽക്കുന്നത് പനിനീർ റോസാണ്...

പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...

കുമ്പളങ്ങി പഴങ്ങാടിന് സമീപം ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ കൃത്യത്തിലേയ്ക്ക് നയിച്ചത് നീണ്ട അഞ്ച് വർഷത്തെ കൊടിയ പക. ജൂലൈ ഒൻപതിനു കാണാതായി പിന്നീടു കൊലപ്പെടുത്തി ചതുപ്പു വരമ്പിൽ കുഴിച്ചു മൂടിയ നിലയിലായിരുന്നു ആന്റണി ലാസറിന്റെ മൃതദേഹം കണ്ടെത്തിയത്. ആന്റണി ലാസറിന്റെ സഹോദരൻ സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടകളിൽ ഒരാളായിരുന്നു. ഇയാളും സമീപവാസിയായ തറേപ്പറമ്പിൽ ബിജുവുമായുണ്ടായ ചെറിയ കശപിശ അടിപിടിയിലാണ് കലാശിച്ചത്. അടിപിടിക്കിടെ കയ്യൊടിഞ്ഞതാണ് ബിജുവിന്റെ അവസാനിക്കാത്ത പകയ്ക്ക് കാരണമായത്.

കയ്യിൽ ഒടിവിന് പരിഹാരമായി ഡോക്ടർമാർ ഇട്ട ഇംപ്ലാന്റ് ഇൻഫെക്ഷൻ ആയതോടെ തുടർചികിത്സയും മറ്റുമായി ബിജുവിന്റെ പണവും കുറേ പോയി. ഇതോടെ പണ്ട് ഉപദ്രവിച്ച ഗുണ്ടയോടു പകരം ചോദിക്കണം എന്നു തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായ ലാൽജുവും സെൽവനും സമ്മതിക്കുക കൂടി ചെയ്തതോടെ കൊലപാതകം പ്ലാൻ ചെയ്തു. പക്ഷെ ഇതിനിടയിൽ ആന്റണി ലാസറിന്റെ സഹോദരൻ എന്തോ കാരണത്താൽ തൂങ്ങി മരിച്ചു, അതോടെ ആന്റണി ലാസറിനെ കൈവച്ചാൽ ആരും ചോദിക്കാൻ വരില്ലെന്ന് ഉറപ്പായി. സഹോദരൻ മരിച്ച ശേഷമാണ് നേരത്തെയുണ്ടായ അടിപിടിക്കു പിന്നാലെ നാടുവിട്ടു പോയ ബിജു കുമ്പളങ്ങിയിലേക്കു തിരിച്ചു വന്നതെന്നും നാട്ടുകാർ പറയുന്നു.

ഇതോടെയാണ് തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്നു പറഞ്ഞ് ആന്റണി ലാസറിനെ ബിജു വീട്ടിലേക്കു ക്ഷണിക്കുന്നത്. ഒപ്പം ഒരു കുപ്പി മദ്യവും കരുതി. മദ്യപിച്ചു ലക്കുകെട്ട ആന്റണിയെ ബിജു പഴയ കാര്യം പറഞ്ഞു പ്രകോപിപ്പിച്ചു. വീണ്ടും കശപിശയുണ്ടായതോടെ ലക്കുകെട്ട അവസ്ഥയിലായിരുന്ന ലാസറിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദ്ദിച്ച് അവശനാക്കി. തല ഭിത്തിയിൽ ഇടിപ്പിച്ചു പരുക്കേൽപിച്ചു. ഇതോടെ നിലത്തു വീണ ആന്റണിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു. തലയിലും നെഞ്ചിലുമേറ്റ പരുക്ക് ഗുരുതരമായതോടെ ആന്റണി മരിച്ചു. ക്രൂരമായ കൊലപാതകമാണ് കുമ്പളങ്ങിയിൽ നടന്നതെന്നാണ് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കിയത്.

ആന്റണിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കവെയായിരുന്നു പാടവരമ്പത്ത് കുഴിച്ചു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിനു സാക്ഷ്യം വഹിക്കുകയും എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തത് മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ വയറുകീറി കല്ലു നിറച്ച നിലയിലായിരുന്നു. ഈ ബുദ്ധി ഉപദേശിച്ച് നൽകിയതും രാഖിയായിരുന്നു. വയറു കീറി ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് വലിച്ചെറിഞ്ഞിരുന്നു.
അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ പല വഴിക്കായി മുങ്ങാൻ തുടങ്ങി. ബന്ധു വീട്ടിൽ ഒളിവിലായിരുന്ന ബിജുവിന്റെ ഭാര്യ രാഖിയെയും സുഹൃത്തുക്കളിൽ ഒരാളായ സെൽവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഏരൂരിൽ ഒളിവിലായിരുന്ന ബിജുവിനെയും ലാൽജുവിനെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

അഴുകി അസ്ഥി മാത്രമായ നിലയിലായിരുന്നു ചതുപ്പില്‍ നിന്ന് കണ്ടെടുത്തത്. ഏതൊക്കെ ആന്തരികാവയവങ്ങൾ നഷ്ടമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. ആദ്യം പിടിയിലായ സെൽവൻ, രാഖി എന്നിവർ നിലവിൽ റിമാൻഡിലാണ്. മറ്റു രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കും. കൊലപാതകം, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിയിട്ടുള്ളത്. പ്രതികളെല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും, ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....  (3 minutes ago)

ഹരിഹരനെ തള്ളി കെ.കെ.രമ  (17 minutes ago)

രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...  (17 minutes ago)

അരളിപ്പൂ വിൽപ്പന ഇടിഞ്ഞു...  (23 minutes ago)

റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം:- റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു: ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്  (30 minutes ago)

പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...  (40 minutes ago)

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...  (2 hours ago)

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...  (2 hours ago)

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...  (2 hours ago)

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്...  (2 hours ago)

മെമ്മറി കാർഡ് കാണാതായത്തിൽ ആ രണ്ടുപേരെയും ചോദ്യം ചെയ്യണം...! 28-ന് തിരുവനതപുരം മുതൽ തൃശൂർ വരെ സർവീസ് നടത്തിയപ്പോൾ ആ കണ്ടക്ടറും ഡ്രൈവറും അറിഞ്ഞിരുനിലെ അതിലെ മെമ്മറി കാർഡിനെ കുറിച്ച്..! സംഭവദിവസം കസ്റ്റ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,800 രൂപ  (4 hours ago)

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി....  (4 hours ago)

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...  (4 hours ago)

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്  (4 hours ago)

Malayali Vartha Recommends