കുഴപ്പിച്ച് ആ ചോദ്യം... മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളില്‍ നിന്നു 3 വെടിയൊച്ച കേട്ടതായി സാക്ഷി മൊഴികള്‍; എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ എല്ലാം മാറിമറിഞ്ഞു; കൈത്തോക്കിന്റെ പരിശോധനയില്‍ 4 വെടിയുണ്ട ഉതിര്‍ത്തതായി കണ്ടെത്തല്‍

കോതമംഗലം ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയുടെ കൊലപാതകത്തിലെ അന്വേഷണത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.
ഇത് സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വലിയ വ്യത്യാസം വന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളില്‍ നിന്നു 3 വെടിയൊച്ച കേട്ടതായാണു സാക്ഷി മൊഴികള്‍.
മാനസയുടെ ശരീരത്തില്‍ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു മുറിവ് ചെവിയുടെ താഴെ പിന്‍ഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖില്‍ തലയിലേക്കു സ്വയം വെടിയുതിര്‍ത്തതാണെന്നും കരുതപ്പെട്ടിരുന്നു.
കേസിലെ നിര്‍ണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയില്‍ 4 വെടിയുണ്ട ഉതിര്‍ത്തതായി കാണപ്പെട്ടു. അപ്പോള്‍ 3 വെടിയൊച്ച മാത്രമാണു പുറത്തു കേട്ടതെന്ന സംശയം ബാക്കിയായി. ഇതിനിടയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതുവരെയുള്ള നിഗമനങ്ങള്‍ മാറി.
അതേസമയെ മാനസ കൊല്ലപ്പെട്ട കേസില്‍ അന്വേഷണസംഘം ബീഹാറിലെത്തി. യുവതിയെ കൊല്ലാന്‍ രഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. രഖിലിന്റെ സുഹൃത്തും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.
തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് തോക്ക് ബീഹാറില്‍ നിന്ന് ലഭിക്കുമെന്ന വിവരം രഖിലിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബീഹാറിലെത്തി തോക്ക് വാങ്ങുകയായിരുന്നു.
കാര്‍ വിറ്റ പണമുപയോഗിച്ചാണ് രഖില്‍ തോക്ക് വാങ്ങിയത്. തുടര്‍ന്ന് മാനസ താമസിച്ചിരുന്ന വാടക വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം രഖിലും സ്വയം വെടിവച്ച് മരിച്ചിരുന്നു.
അതേസമയം കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയ്ക്ക് മൂന്ന് വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നെഞ്ചിനുതാഴെ ഒന്നും തലയ്ക്ക് രണ്ടു തവണ വെടിയേറ്റുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നെഞ്ചിനു താഴെ വെടിവെച്ച ശേഷം മരണം ഉറപ്പാക്കാന്‍ തലയ്ക്ക് വെടിവെച്ചെന്നാണ് പോലീസ് നിഗമനം. മരണ കാരണം തലയ്‌ക്കേറ്റ വെടിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം ജൂലായ് നാലിന് രഖില്‍ കോതമംഗലം നെല്ലിക്കുഴിയില്‍ മുറിയെടുത്ത് താമസം തുടങ്ങിയത് പരസ്പരം സംസാരിച്ച് മാനസയുമായുള്ള പ്രശ്‌നം പരിഹരിക്കാനായിരുന്നു. എന്നാല്‍ ഏഴിന് മാനസയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് താക്കീത് നല്‍കിയതോടെ രാഖില്‍ തീരുമാനം മാറ്റിയെന്നാണ് അനുമാനം.
ജൂലായ് ഏഴുമുതല്‍ 12ാം തീയതി വരെയുള്ള ദിവസങ്ങളില്‍ രഖിലുമായി ഫോണില്‍ ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും മൊഴിയെടുക്കാനാണ് തീരുമാനം. സംഭവം നടക്കുന്നതിന്റെ ഒരുമാസം മുമ്പുവരെ രാഖില്‍ മാനസയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























