Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

തൊണ്ടിമുതലും ദൃക്‌സാക്ഷിയും: പാദസരം വിഴുങ്ങിയ മോഷ്ടാവിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്...തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമാ മോഡല്‍ മോഷണം, സ്വര്‍ണ്ണ പാദസരം വിഴുങ്ങിയ മോഷ്ടാവിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്, ദൃക്‌സാക്ഷികളുടെ പിടിവീഴുമെന്നായപ്പോള്‍ പ്രതി തൊണ്ടി മുതല്‍ വിഴുങ്ങി... വിഴുങ്ങിയ പാദസരം പുറത്തു വരുന്നതും കാത്ത് തമ്പാനൂര്‍ പോലീസ് മെഡിക്കല്‍ കോളേജില്‍ കാത്തിരുന്നത് 2 ദിവസം

05 AUGUST 2021 07:13 AM IST
മലയാളി വാര്‍ത്ത

തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമ മോഡല്‍ സ്വര്‍ണ്ണ പാദസരം വിഴുങ്ങിയ മോഷ്ടാവിനെ സെപ്റ്റംബര്‍ 23 ന് ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

അദ്ധ്യാപികയുടെ ചുമലില്‍ കിടന്നുറങ്ങിയ മൂന്നു വയസ്സുകാരിയുടെ 4.5 ഗ്രാം സ്വര്‍ണ്ണപാദസരം മോഷ്ടിച്ച് വിഴുങ്ങിയ കേസിലാണ് കോടതി ഉത്തരവ്. ഏക പ്രതിയായ പൂന്തുറ പള്ളിത്തെരുവിലെ മുഹമ്മദ് ഷെഫീഖിനെ (42) ഹാജരാക്കാന്‍ തമ്പാനൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടത്.


2020 ഡിസംബര്‍ 13 ന് വൈകിട്ട് തലസ്ഥാന ജില്ലയിലെ തമ്പാനൂര്‍ ബസ്സ് സ്‌റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ദൃക്‌സാക്ഷികളുടെ പിടി വീഴുമെന്നായപ്പോള്‍ പ്രതി തൊണ്ടിമുതല്‍ വിഴുങ്ങുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ ആമാശയത്തില്‍ കണ്ടെത്തിയ തൊണ്ടിമുതല്‍ പുറത്തു വരുന്നതും കാത്ത് തമ്പാനൂര്‍ പോലീസ് 2 ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിക്ക് കൂട്ടിരിക്കേണ്ടിയും വന്നു. തിരുവനന്തപുരം സിറ്റി തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലും മെഡിക്കല്‍ കോളേജിലുമായാണ് ' തൊണ്ടി മുതലും ദൃക്‌സാക്ഷിയും ' മലയാള ചലച്ചിത്രത്തിലുള്ള അഭ്രപാളിയിലെ രംഗങ്ങള്‍ ഓര്‍മിപ്പിക്കും വിധമുള്ള രംഗങ്ങള്‍ നേരിട്ട് അരങ്ങേറിയത്.


തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ ബസ് കാത്തു നിന്ന മാതാവായ അദ്ധ്യാപികയുടെ ചുമലില്‍ കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ 4. 5 ഗ്രാം സ്വര്‍ണ്ണപാദസരമാണ് പ്രതി മോഷ്ടിച്ചത്: പാലക്കാട് നിന്നെത്തി കാരോടുള്ള സ്വന്തം വീട്ടിലേക്ക് പേ കാന്‍ ബസ് കാത്തുനിന്ന അധ്യാപക ദമ്പതികളായ അജികുമാറിന്റെയും മിനിയുടെയും മകളുടെ പാദസരമാണ് മോഷ്ടിച്ചത്.



മോഷണ കൃത്യം കണ്ട മാതാപിതാക്കളും ബസ് കാത്തുനിന്ന സമീപസ്ഥരും ബഹളം വച്ചതോടെ പ്രതി ഓടി. പിന്നാലെയോടി യാത്രക്കാരും പോലീസും ചേര്‍ന്ന് പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി പാദസരം വിഴുങ്ങിക്കഴിഞ്ഞിരുന്നു. പോലീസ് ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല. ഒടുവില്‍ വയറിന്റെ എക്‌സ്‌റേ എടുത്ത് പരിശോധിച്ചു. പരിശോധനയില്‍ തൊണ്ടിമുതല്‍ പ്രതിയുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തി.

പ്രതിയെ കോടതിയില്‍ ഹാജരാക്കി കോടതി പ്രതിയെ തൊണ്ടിമുതല്‍ വീണ്ടെടുക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയായിരുന്നു. ഇന്മ കൊടുത്ത പ്രതിയില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്ത് വരുന്നതും കാത്ത് 2 ദിവസമാണ് പോലീസ് ഉറക്കമളച്ചിരുന്നത്. കാത്തിരുപ്പിന് ഫലം കാണുകയും ചെയ്തു.

ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വ്വഹിച്ച് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമവതരിപ്പിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ബസില്‍ വെച്ചായിരുന്നു മാല മോഷണം. തൊണ്ടി വിഴുങ്ങുകയും ചോദ്യം ചെയ്യലില്‍ മോഷണക്കുറ്റം സ്വയമേറ്റു പറഞ്ഞതുമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (11 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (17 minutes ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (24 minutes ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (41 minutes ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (54 minutes ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (1 hour ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (1 hour ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (1 hour ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം...  (2 hours ago)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് കേരളത്തിലെത്തും  (2 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും  (3 hours ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (3 hours ago)

Malayali Vartha Recommends