Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

തങ്ങളെ വീണ്ടും ചോദ്യം ചെയ്യും... മുസ്ലീം ലീഗ് നേതാവ് പാണക്കാട് തങ്ങളെ ആദ്യം മൊഴിയെടുത്തെങ്കില്‍ ഇനി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്; ആദ്യ മൊഴിയില്‍ വ്യക്തത വരുത്താന്‍ വീണ്ടും ചോദ്യംചെയ്യും; കഴിഞ്ഞ 24ന് രഹസ്യമായി നടന്ന മൊഴിയെടുക്കല്‍ ഇനി പരസ്യമായ ചോദ്യം ചെയ്യല്‍

06 AUGUST 2021 08:31 AM IST
മലയാളി വാര്‍ത്ത

മുസ്ലീം ലീഗിനെ സംബന്ധിച്ച് നിര്‍ണായകമാകുകയാണ് ഇ.ഡി. അന്വേഷണം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു വീണ്ടും ഇ.ഡി. നോട്ടീസ് നല്‍കി. നോട്ട് നിരോധന സമയത്തു ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണു നടപടി. കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണു നോട്ടീസ് നല്‍കിയത്.

നാളെ മൊഴിയെടുക്കുമെന്നാണ് ഇ.ഡി. അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതികൂടി കണക്കിലെടുത്താകും എവിടെ വച്ചു ചോദ്യംചെയ്യണമെന്നു തീരുമാനിക്കുക.

 


കഴിഞ്ഞ വര്‍ഷം ജൂലൈ 24ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ പാണക്കാട് വീട്ടില്‍ നേരിട്ടെത്തി ഹൈദരലി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പക്ഷെ ഇനി ചോദ്യം ചെയ്യുകയാണ് ചെയ്യുക. ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്ന പണത്തിനു പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധമുണ്ടോ എന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. എല്ലാ ഇടപാടും നടത്തിയതു ബാങ്ക് മുഖേനയാണെന്നും നിയമപരമാണെന്നുമാണു ഹൈദരലി തങ്ങള്‍ മറുപടി നല്‍കിയതെന്ന് ഇ.ഡി. വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനായാണു വീണ്ടും ചോദ്യം ചെയ്യുന്നത്.

കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരലി തങ്ങളെ ഇ.ഡി. ചോദ്യം ചെയ്‌തെന്നു മുന്‍മന്ത്രി കെ.ടി. ജലീല്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

 



പാണക്കാട് തങ്ങളെ മറയാക്കി മാഫിയാ പ്രവര്‍ത്തനമാണു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അതിനെതിരേ ലീഗില്‍ അപസ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നുമാണു ജലീല്‍ പറഞ്ഞത്.

അതേസമയം കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി കയറിച്ചെല്ലുന്നത് ആദ്യം. മുസ്ലിം ലീഗെന്ന രാഷ്്രടീയ പാര്‍ട്ടിയെ നയിക്കുമ്പോഴും ആത്മീയ പരിവേഷമാണു പാണക്കാട് തങ്ങള്‍ കുടുംബത്തിന്. അങ്ങനെയിരിക്കെ, ഹൈദരലി ശിഹാബ് തങ്ങളെ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ ഇടവരുത്തിയതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തം.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ ഇതു സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിഷേധിച്ചിരുന്നു. എന്നാല്‍ രണ്ടാം വട്ടവും ചോദ്യംചെയ്യലിനായി ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി. നോട്ടീസ് നല്‍കിയതോടെ കുഞ്ഞാലിക്കുട്ടിക്കെതിരേ വിമര്‍ശനം ശക്തമായി.



പാര്‍ട്ടിയുടെ മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണു കേസ്. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിപ്പണമാണ് ഇതെന്നാണ് ആരോപണം. അന്നത്തെ പൊതുമരാമത്ത് മന്ത്രിയും ലീഗില്‍ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് ഈ കേസില്‍ അറസ്റ്റിലായിരുന്നു. ഇത് രാഷ്ട്രീയപരമായി ഏറെ ക്ഷീണമായെന്നും തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന ഘടകമായെന്നും വിമര്‍ശനമുയരുമ്പോള്‍ത്തന്നെയാണ്, അഴിമതിക്കേസില്‍ പാണക്കാട് തങ്ങള്‍ക്ക് ഇ.ഡി.രണ്ടാം വട്ടവും നോട്ടീസ് നല്‍കിയത്. ഇതോടെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പ് വിമര്‍ശനം കടുപ്പിച്ചു.

ചന്ദ്രികയുമായി ബന്ധപ്പെട്ട മുസ്ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയ്ക്കാണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു നോട്ടീസ് ലഭിച്ചത്. അഴിമതിക്കറയിലേക്ക് പാണക്കാട് തങ്ങളെ വലിച്ചിഴച്ചതു പൊറുക്കാനാവാത്ത നാണക്കേടായെന്ന് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം വാദിക്കുന്നു.

 



നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇതുവരെ മുസ്ലിം ലീഗിന് പ്രവര്‍ത്തക സമിതി യോഗം നടത്താന്‍ പോലും സാധിച്ചിട്ടില്ല. കഴിഞ്ഞ ഒന്നിന് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പാണക്കാട് തങ്ങള്‍ ആശുപത്രിയിലായതിനാല്‍ മാറ്റി. ഇതേത്തുടര്‍ന്ന് നടന്ന ഭാരവാഹി യോഗത്തില്‍ തോല്‍വിക്കിടയാക്കിയ സാഹചര്യം പഠിക്കാന്‍ പത്തംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇനി പ്രവര്‍ത്തക സമിതി നടക്കുക.

 

" f

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (7 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (23 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (33 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (53 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends