Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒന്നൊന്നര വരവ്... വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ വമ്പന്‍ പദ്ധതിയുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍; മാലിദ്വീപിലേത് പോലെ വാട്ടര്‍ വില്ലകള്‍ നിര്‍മ്മിക്കാന്‍ ലക്ഷദ്വീപ്; ആയിഷ സുല്‍ത്താന കേസില്‍ പെട്ടുപോയപ്പോള്‍ വന്‍ വികസന പദ്ധതി അറിയിപ്പുമായി അഡ്മിനിസ്‌ട്രേറ്റര്‍ രംഗത്ത്‌

06 AUGUST 2021 08:29 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. അവസാനം ബയോ വെപ്പണ്‍ പ്രയോഗത്തില്‍ ആയിഷ സുല്‍ത്താന കേസില്‍ പെടുകയും ചെയ്തു. വിവാദം തണുത്തപ്പോള്‍ വന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍.

മാലിദ്വീപില്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായമായ വാട്ടര്‍ വില്ലകള്‍ അതേ മാതൃകയില്‍ ലക്ഷദ്വീപിലും നിര്‍മ്മിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ട്വിറ്ററിലൂടെയാണ് ദ്വീപ് ഭരണകൂടത്തിന്റെ ഈ തീരുമാനം അദ്ദേഹം അറിയിച്ചത്.

ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മ്മിക്കുന്നത്. 800 കോടിയോളം രൂപ ചിലവിലാകും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സൗകര്യങ്ങളുളള സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലകളാണ് നിര്‍മ്മിക്കുന്നതെന്ന് പ്രഫുല്‍ ഖോഡ പട്ടേല്‍ അറിയിക്കുന്നു.

ലക്ഷദ്വീപില്‍ നടത്തുന്നതിന് തീരുമാനിച്ച പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ദ്വീപിലും കേരളത്തിലും നടന്നത്. അഡ്മിനിസ്‌ട്രേഷന്‍ നടപ്പാക്കിയ കരട് നിയമങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസുണ്ടായി. ജൂലായ് ആദ്യം ഭരണപരിഷ്‌കാരത്തിന് എതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.

അതേസമയം ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ആയിഷ സുല്‍ത്താന ഇപ്പോഴും കേസില്‍ നിന്നും പുറത്ത് വന്നിട്ടില്ല. ബയോ വെപ്പണ്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന അന്വേഷണവുമായി സഹകരിക്കുന്നില്ലന്നാണ് ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഐഷ മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ചതായും പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്നില്ലന്നും ലക്ഷദ്വീപ് കളക്ടര്‍ നേരത്തെ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഭരണകൂടം എതിര്‍ നിലപാട് വ്യക്തമാക്കിയത്.

ഐഷ ഫോണിലെ ചാറ്റുകളും സന്ദേശങ്ങളും നശിപ്പിച്ചത് സംശയാസ്പദമാണ്. ടിവി ചാനല്‍ തത്സമയ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശം നടത്തുന്നതിന് മുന്‍പ് ഐഷ മൊബൈല്‍ ഫോണില്‍ നോക്കി വായിക്കുന്നത് കാണാമായിരുന്നു. ചര്‍ച്ച നടക്കുമ്പോഴും ഫോണിലൂടെ ആരുമായോ നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.

ഐഷയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. വിശദമായ അന്വേഷണം വേണം. അന്വേഷണവുമായി സഹകരിക്കാതെ പ്രതി മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം തടസപ്പെടുത്താനും ശ്രമിക്കുകയാണ്.

അതേസമയം രാജ്യദ്രോഹ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തന്റെ ഫോണും ലാപ്‌ടോപ്പും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താന കവരത്തി പൊലീസിന് കത്തയച്ചു. ഇമെയില്‍ വഴിയാണ് ആയിഷ ഫോണും ലാപ്‌ടോപ്പും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്തയച്ചത്.

സഹോദരന്റെ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എന്ന് ആയിഷ ആരോപിച്ചിരുന്നു. എന്നാല്‍, ലാപ്‌ടോപ്പും ഫോണും കോടതി മുഖാന്തരം മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നും പല രേഖകളും പരിശോധിച്ചു വരുകയാണെന്നും കവരത്തി പൊലീസ് അറിയിച്ചു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (10 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (26 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (36 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (56 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends