സൈക്കിളിന്റെ പഞ്ചൊറൊട്ടിക്കാന്‍ വരുന്ന പെണ്‍കുട്ടികളോട് കാറ്റടിക്കാന്‍ പറയും! കാറ്റടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ താഴെ വച്ച് സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തിയെടുക്കും; നെടുമ്പാശേരിയിലെ പ്രമുഖ നാടൻ പാട്ടുകാരനെ കുടുക്കിയത് ഈ മിടുമിടുക്കി

സൈക്കിളിന്റെ പഞ്ചൊറൊട്ടിക്കാന്‍ വരുന്ന പെണ്‍കുട്ടികളോട് കാറ്റടിക്കാന്‍ പറയും. കാറ്റടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ താഴെ വച്ച് സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തിയെടുക്കും. കൊച്ചിയിൽ സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പതിവായി പകർത്തിയിരുന്ന രതീഷ് ചന്ദ്രനെന്ന നാടൻ പാട്ടുകാരൻ പോലീസ് പിടിയിൽ.
നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം. കാഞ്ഞൂർ നാട്ടുപൊലിമ നാടൻ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരൻ പതിക്കക്കുടി രതീഷ് ചന്ദ്രൻ(40) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇരുചക്ര വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുമ്ബോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈല്‍ ഫോണ്‍ വച്ച് വീഡിയോ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമം . ഒരു പെൺകുട്ടി കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ട് ഇത് ആവർത്തിച്ചപ്പോൾ സംശയം തോന്നിയ പെൺകുട്ടി മൊബൈൽ ഫോണിന്റെ ക്യാമറ ഓൺ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.
പെൺകുട്ടി ഫോൺ പിടിച്ചു വാങ്ങിയെങ്കിലും കാലിൽ പിടിച്ചു വീഴ്ത്തി ഇയാൾ ഫോൺ എടുക്കാൻ ശ്രമം നടത്തി. മൽപിടുത്തം നടത്തിയാണു പെൺകുട്ടി ഇയാളുടെ പക്കൽ നിന്നു ഫോൺ സ്വന്തമാക്കിയത്. ഫോൺ കൈക്കലാക്കിയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതിൽ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി ഫോൺ പിതാവിനെ ഏൽപിക്കുകയായിരുന്നു. ഫോൺ പരിശോധിച്ച ശേഷം പിതാവാണ് പരാതി നൽകിയത്.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചതു കണ്ടെത്തി. ഇതിനുമുന്‍പും സമാന രീതിയില്‍ ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. കൂടുതല്‍ ചിത്രങ്ങളും വിദ്യാര്‍ത്ഥിനികളുടേതാണ്.. അതേസമയം ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഫോൺ ബലമായി പിടിച്ചു വാങ്ങി പിതാവിനെ ഏൽപിക്കാൻ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദിക്കപ്പെടേണ്ടതും മറ്റുള്ളവർ മാതൃകയാക്കേണ്ടതുമാണെന്നു നെടുമ്പാശേരി പൊലീസ് വ്യക്തമാക്കി.
ഫോണ്‍ ശോസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും തരത്തില്‍ കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha























