Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് രണ്ടു വര്‍ഷം! ആദ്യമായി അവിടെ വികസന വെളിച്ചമെത്തി; ഇക്കാലയളവിലെ വലിയമാറ്റം ഇതാണെന്ന് സന്ദീപ് വാചസ്പതി

05 AUGUST 2021 08:09 PM IST
മലയാളി വാര്‍ത്ത

ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് രണ്ടു വര്‍ഷമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞ വേളയില്‍ കാശ്മീരിലുണ്ടായ മാറ്റങ്ങളുടേതെന്ന പേരില്‍ ഒരു നീണ്ട നിര തന്നെ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 59% ആയി കുറഞ്ഞതായും സൈന്യത്തിനെതിരെ കല്ലെറിയാനും ആയുധമെടുക്കാനും ചെറുപ്പക്കാരെ കിട്ടാതായതായും ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് അവകാശപ്പെടുന്നു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്ന് രണ്ടു വര്‍ഷം. വിഘടനവാദത്തിന്റേയും കുടുംബാധിപത്യത്തിന്റേയും വിഷച്ചെടികളെ പറിച്ചെറിഞ്ഞ് ജമ്മു കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ ഏക രാഷ്ട്രമെന്ന വിളയെറിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികഞ്ഞു. ഒരു രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം നടത്തിക്കൊണ്ടിരുന്നവര്‍ സ്വാഭാവികമായും ആശങ്കയിലായി. 370-ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചതും ഫാസിസ്റ്റ് നടപടിയാണെന്ന് അവര്‍ വിലപിച്ചു. രാജ്യം അസ്ഥിരമാകുമെന്നും പ്രക്ഷോഭം കത്തിപ്പടരുമെന്നുമൊക്കെ അവര്‍ കിനാവ് കണ്ടു, ഭീഷണി പെടുത്തി. പതിവു പോലെ കേരളത്തിലെ ചില കാപട്യക്കാരുടെ മോങ്ങലല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. എന്ന് മാത്രമല്ല കശ്മീരില്‍ സമാധാനം പുലര്‍ന്നു, ആദ്യമായി അവിടെ വികസന വെളിച്ചമെത്തി.

2 വര്‍ഷം കൊണ്ട് കശ്മീരിലുണ്ടായ ചില മാറ്റങ്ങള്‍.
* തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 59% ആയി കുറഞ്ഞു.
* ഇക്കാലയളവില്‍ തീവ്രവാദ ആക്രമത്തില്‍ മരിച്ചത് 59 പേര്‍ മാത്രം
* മറ്റ് അക്രമ സംഭവങ്ങളില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല.
* രാജ്യത്ത് എവിടെയുമുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാനുള്ള അവകാശം കിട്ടി.
* കശ്മീരി യുവതികളെ വിവാ​ഹം കഴിക്കുന്ന അന്യ സംസ്ഥാന യുവാക്കള്‍ക്കും കശ്മീരി പൗരത്വം. 2021 ജനുവരി വരെ 33,80,234 യുവാക്കള്‍ക്ക് ഇതിന്റെ പ്രയോജനം.
* കശ്മീരിന്റെ പ്രത്യേക പതാക ഇല്ലാതായി.
* 1990 ന് ശേഷം നാടുവിട്ട് ഓടേണ്ടി വന്ന 44,167 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളില്‍ 3,841 കുടുംബങ്ങള്‍ മടങ്ങി വന്നു. പ്രധാനമന്ത്രി പുനരധിവാസ പദ്ധതി പ്രകാരം 6000 പേര്‍ക്ക് തൊഴിലും കിട്ടി.
* 456 വ്യവസായ സംരംഭങ്ങളിലായി 23,152.17 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലായി നടന്നു.
* 28,400 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പുരോ​ഗമിക്കുന്നു.
* തകര്‍ന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ 2020 സെപ്തംബര്‍ മാസം വരെ 1,352.99 കോടി അനുവദിച്ചു.
* 3300 കിലോ മീറ്റര്‍ ​ഗ്രാമീണ റോഡുകള്‍ പൂര്‍ത്തിയായി. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 8000 കോടിയുടെ പദ്ധതി.
* 3 എയിംസുകള്‍, ഐ.ഐ.ടി, ഐ.ഐ.എം എന്നിവ 2023 ഓടെ പ്രവര്‍ത്തനം തുടങ്ങുന്നു. ഈ മൂന്ന് സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള രാജ്യത്തെ ഏക സംസ്ഥാനം.
* 3 വര്‍ഷത്തിനിടെ 7 പുതിയ മെഡിക്കല്‍ കോളേജുകള്‍.
* 25,000 പുതിയ സീറ്റുകളുമായി 50 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
* കശ്മീരിനെ ഭാരത്തിന്റെ മറ്റ് ഭാ​ഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂര്‍-ശ്രീന​ഗര്‍- ബാരാമുള്ള റെയില്‍ ലൈന്‍ അടുത്ത ആ​ഗസ്റ്റില്‍ പൂര്‍ത്തിയാകും. മുതല്‍ മുടക്ക് 21,653 കോടി.
* മെട്രോ റെയിലും കശ്മീരിലേക്ക്.
* ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി കിട്ടിത്തുടങ്ങി. നിരവധി ജലവൈദ്യുത പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും കശ്മീരില്‍ വൈദ്യുതി കിട്ടാക്കനിയായിരുന്നു.
* എല്ലാ വീടുകളിലും വൈദ്യുതി എത്തി.
* ഈ ഡിസംബരോടെ എല്ലാ വീടുകളിലും ശുദ്ധജലം
* ദത്തു പുത്രന്‍ എന്ന നിലയില്‍ നിന്ന് ലഡാക്ക് സ്വന്തം മകനായി മാറി. വികസന കാര്യത്തില്‍ ശ്രീന​ഗറിന്റെ ഔദാര്യം കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതായി.

370-ാം വകുപ്പ് റദ്ദാക്കി സംസ്ഥാനത്തെ മൂന്നായി വിഭജിച്ചതിനെ തടുര്‍ന്നുണ്ടായ മാറ്റങ്ങളില്‍ ചിലത് മാത്രമാണിത്. സൈന്യത്തിനെതിരെ കല്ലെറിയാനും ആയുധമെടുക്കാനും ചെറുപ്പക്കാരെ കിട്ടാതായി എന്നതാണ് ഇതിലും വലിയ മാറ്റം.
ഭൂമിയിലെ സ്വര്‍​​​ഗ്​ഗമായി, സഞ്ചാരികളുടെ പറുദീസയായി, ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമായി....കശ്മീരും മാറുകയാണ്, അല്ല മാറ്റുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം. ശ്യാമപ്രസാദ് മുഖര്‍ജിയുടെ വീരബലിദാനം പാഴായില്ല, പാഴാക്കില്ല ഞങ്ങള്‍‌....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (2 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends