Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവതിയ്ക്കു സുഖ പ്രസവം.... കുഞ്ഞിനെ കയ്യിലെടുത്ത് സുരക്ഷിതമായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത് ആംബുലൻസ് ഡ്രൈവർ....

05 AUGUST 2021 10:05 PM IST
മലയാളി വാര്‍ത്ത

നഗരമധ്യത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ചവിട്ടുവരി സ്വദേശിയായ യുവതിയ്ക്കു സുഖ പ്രസവം. നാട്ടുകാർ നോക്കി നിൽക്കെ പ്രസവവേദനയെടുത്തു പുളഞ്ഞ യുവതിയെ രക്ഷിച്ച്, കുഞ്ഞിനെ കയ്യിലെടുത്ത് സുരക്ഷിതമായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത് ആംബുലൻസ് ഡ്രൈവർ. പൊക്കിൾ കൊടിപോലും മുറിഞ്ഞു മാറാത്ത കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവറും മാതൃകയായി.

നട്ടാശേരി സ്വദേശിയായ ശ്രീകുട്ടി ബാബുജി (27)യാണ് നഗരമധ്യത്തിൽ മലയാള മനോരമയ്ക്കു സമീപത്തെ സിഗ്നലിനു മുന്നിൽ പ്രസവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനും പനച്ചിക്കാട് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറുമായ പ്ലാപ്പറമ്പിൽ രഞ്ജിത്താണ് കുട്ടിയെ കയ്യിലെടുത്ത് അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിച്ചത്. സമയോചിതമായി ഇടപെട്ട ചവിട്ടുവരിയിലെ ഓട്ടോഡ്രൈവർ സന്തോഷും ജീവൻ രക്ഷിക്കാൻ നിർണ്ണായകമായ ഇടപെടൽ നടത്തി.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീക്കുട്ടിയ്ക്ക് വയർവേദ അനുഭവപ്പെട്ടതിനെ തുടർന്നാണ് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്. മിഡാസ് ജോലിക്കാരനായ ശ്രീക്കുട്ടിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്. ഈ ഓട്ടോറിക്ഷയിൽ ഇരുവരും മലയാള മനോരമ ജംഗ്ഷനിൽ എത്തിയപ്പോൾ, പ്രസവ വേദന എടുത്ത് ശ്രീക്കുട്ടി പുളയുകയയിരുന്നു. ഇതോടെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയിട്ട് സന്തോഷ് ആളുകളെ സഹായത്തിനായി വിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ സന്തോഷ് നിൽക്കുന്നതിനിടെയാണ് ആംബുലൻസിൽ രഞ്ജിത്ത് ഇതുവഴി എത്തിയത്.

തുടർന്നു, രഞ്ജിത്ത് ആംബുലൻസിൽ നിന്നും ചാടിയിറങ്ങി ഓട്ടോറിക്ഷയ്ക്ക് അടുത്ത് എത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നൽകിയ ഷോൾ ഈ സമയം രഞ്ജിത്തിന്റെ ആംബുലൻസിനുള്ളിലുണ്ടായിരുന്നു. ഈ ഷോൾ എടുത്ത ശേഷം രഞ്ജിത്ത് കുട്ടിയെ ഏറ്റുവാങ്ങി.

കുട്ടിയുടെ പൊക്കിൾ കൊടിപോലും ഈ സമയം വേർപ്പെട്ടിരുന്നില്ല. തുടർന്നു, ഓട്ടോഡ്രൈവർ സന്തോഷും രഞ്ജിത്തും ചേർന്ന് സാഹസികമായി കുട്ടിയെയുമായി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. തുടർന്നു, ഇവിടെ വച്ചാണ് പൊക്കിൾ കൊടി പോലും മുറിച്ചു മാറ്റിയത്.

പനച്ചിക്കാട് പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ രഞ്ജിത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിൽ അംഗമാണ്.

പാത്താമുട്ടം മുട്ടുചിറ കോളനിയിൽ താമസിക്കുന്ന രഞ്ജിത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പനച്ചിക്കാട് പഞ്ചായത്തിനു വിട്ടു നൽകിയ ആംബുലൻസിലെ ഡ്രൈവറായി കഴിഞ്ഞ മൂന്നു മാസമായി ജോലി ചെയ്യുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രഞ്ജിത്ത് സജീവമാണ് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (20 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (30 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (50 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends