Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നാലുകിലോ കഞ്ചാവുമായി കഞ്ചാവ് മാഫിയ സംഘത്തലവൻ ചങ്ങനാശേരിയിൽ പിടിയിൽ; പിടിയിലായത് നാലു കിലോ കഞ്ചാവുമായി

05 AUGUST 2021 10:10 PM IST
മലയാളി വാര്‍ത്ത

ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്ന, കഞ്ചാവ് ഇടനാഴിയിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്നും കിലോകണക്കിന് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന ഇയാളെപ്പറ്റി വിവരം ലഭിച്ചെങ്കിലും, ഇയാളെ പിടികൂടുന്നതിനു സാധിച്ചിരുന്നില്ല. തുടർന്നു മാസങ്ങളായി ഇയാളെ പിടികൂടുന്നതിനായി എക്‌സൈസ് സംഘം വലവിരിച്ചിരിക്കുകയായിരുന്നു.

ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തുന്ന സംഘത്തലവൻ എറണാകുളം ആലുവ വെസ്റ്റ് വില്ലേജിൽ അരീക്കൽ വീട്ടിൽ എബിൻ ജോയ് (33), ചങ്ങനാശ്ശേരി വാഴപ്പള്ളി പാറശ്ശേരി പി.എം ദിവാൻജി (34), ചങ്ങനാശ്ശേരി പുഴവാത്കരയിൽ പാറാട്ട് താഴ്ച്ചയിൽ വീട്ടിൽ അസീഫ് പി.എ എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ചങ്ങനാശ്ശേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളോളമായി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തി വരികയായിരുന്നു.

എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ രാജേഷിന്റെ നേതൃത്വത്തിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമംഗങ്ങളും, എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ടീമംഗങ്ങളും ചേർന്നാണ് പ്രദേശത്ത് ദിവസങ്ങളോളമായി നീരക്ഷണം നടത്തിയത്. ഇതേ തുടർന്നു ചങ്ങനാശ്ശേരി ഐ.സി.ഒ ജംഗ്ഷനിലുള്ള ലോഡ്ജിൽ നടത്തിയ സംയുക്ത പരിശോധന നടത്തി. തുടർന്നാണ്, 4.4 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തിലെ പ്രധാനിയാണ് എബിൻ ജോയി എന്ന് എക്‌സൈസ് സംഘം കണ്ടെത്തി. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗമായ അസിസിനാണ് ലോഡ്ജിൽ കഞ്ചാവ് ഇടപാട് നടക്കുന്നതായി വിവരം ലഭിച്ചത്.

തുടർന്നാണ് പരിശോധനയും കഞ്ചാവ് വേട്ടയും നടന്നത്. കഴിഞ്ഞ ദിവസം ഈ റെയിഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവുമായി എത്തിയ ഹീറോ ഹോണ്ട മാസ്റ്ററോ സ്‌കൂട്ടർ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്.

റെയ്ഡിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേഷ്, ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ്, കമ്മിഷണർ സ്‌ക്വാഡ് പ്രവിന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കെ എൻ സുരേഷ്‌കുമാർ,എം. അസിസ്, നജ്മുദ്ദീൻ, ലിബിൻ.എൽ , ജിയെഷ് ടി,ഷിജു കെ, ചങ്ങനാശ്ശേരി എക്‌സൈസ് റെയിഞ്ച് പ്രവെന്റിവ് ഓഫീസർ മാരായ നിസാം, വി.എൻ പ്രദീപ് കുമാർ, എം നൗഷാദ് എക്‌സൈസ് ഡ്രൈവർ മനീഷ് എന്നിവർ നേതൃത്വം നൽകി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (8 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (24 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (34 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (54 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends