ഏരൂരില്‍ ഏണ്ണപ്പനതോട്ടത്തില് പടക്കം പൊട്ടിതെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസും വവനംവകുപ്പും
അഞ്ചല്‍ ഏരൂരില്‍ ഏണ്ണപ്പനതോട്ടത്തില് പടക്കം പൊട്ടിതെറിച്ച് വിദ്യാര്‍ത്ഥിയുടെ കാല്പാദത്തിന് ഗുരുതര പരുക്ക് പറ്റി. ഏരൂര്‍ സ്വദേശി മുനിറിനാണ് പരുക്കേറ്റത്. ബന്ധുക്കള്‍ക്ക് ഒപ്പം ഏണ്ണപ്പനതോട്ടം കാണാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മുനീര്‍.
വലതുകാലിന് ഗുരുതര പരുക്ക് പറ്റിയ മുനീര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പന്നിയെ ഒടിക്കാന്‍ കുഴിച്ചിട്ടിരുന്ന പടക്കമാണ് പൊട്ടിതെറിച്ചതെന്ന് സംശയിക്കുന്നു. പടക്കം എങ്ങനെ വന്നു എന്ന് കണ്ടെത്താനായി പൊലീസും വവനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha