വനിതാ ബാങ്ക് മാനേജരെ ഉപദ്രവിച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്; ഡിസിസി ജനറല്‍ സെക്രട്ടറി ടി എ ആന്റോയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ചാലക്കുടി പൊലീസ്
വനിതാ ബാങ്ക് മാനേജരെ ഉപദ്രവിച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. ഡിസിസി ജനറല്‍ സെക്രട്ടറി ടി എ ആന്റോയ്ക്ക് എതിരെയാണ് ചാലക്കുടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജര്‍ സുഷമയെയാണ് ഇയാള്‍ ആക്രമിച്ചത്. സുഷമയെ ഇയാള്‍ ദോഹോപദ്രവും ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ചാലക്കുടി ബ്രാഞ്ച് മാനേജര്‍ സുഷമയും ബാങ്കിലെ ജീവനക്കാരനും വായ്പ തിരിച്ചടവിന്റെ കാര്യത്തിനായി ആന്റോയുടെ വീട്ടിലെത്തിയത്. വായ്പയെ ചൊല്ലി ഇയാളുമായി നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതിനാല്‍ മാനേജര്‍ വീട്ടില്‍ പോയില്ല. പകരം പ്യൂണിനെയാണ് വിവരമറിയിക്കാന്‍ അയച്ചത്. വീട്ടില്‍ നിന്നിറങ്ങി വന്ന ആന്റോ ആളുകള്‍ നോക്കി നില്‍ക്കേ തന്നെ അസഭ്യം പറഞ്ഞവെന്നാണ് സുഷമയുടെ ആരോപണം.
കാറിന്റെ ഡോര്‍ തുറന്ന് കയ്യില്‍ പിടിച്ച് തിരിയ്ക്കുകയും തടയാന്‍ ചെന്ന പ്യൂണിനേയും ഡ്രൈവറേയും മര്‍ദിക്കുകയും ചെയ്തു. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുമെന്നും ആന്റോ ഭീഷണിപ്പെടുത്തിയതായി സുഷമ പറയുന്നു. ഇയാള്‍ ആയുധമെടുക്കാനായി വീടിനകത്തേക്ക് പോയ തക്കം നോക്കിയാണ് ബാങ്ക് ഉദ്യാഗസ്ഥര്‍ രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha